തിരുവനന്തപുരം: ടാറ്റാ ഗ്രൂപ്പിന്റെ പ്രഥമ കപ്പല്‍ നിര്‍മാണശാല കേരളത്തില്‍ വരുമോ? മുഖ്യമന്ത്രി വി.ഡി. സതീശന്റെ വെളിപ്പെടുത്തല്‍ നടന്നാല്‍ കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് സമാനതകളില്ലാത്ത വികസനം. കപ്പല്‍ നിര്‍മാണ മേഖലയില്‍ 10,000 കോടി രൂപയുടെ (1 ബില്യണ്‍ ഡോളര്‍) വമ്പന്‍ നിക്ഷേപം നടത്താന്‍ സന്നദ്ധതയറിയിച്ച് ടാറ്റാ ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കി. പദ്ധതിയുടെ പ്രൊപ്പോസല്‍ ലഭിച്ചതായും ഒരുമാസത്തിനകം ആവശ്യമായ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി 'മിഷന്‍ സമുദ്ര' പദ്ധതിയുടെ ഭാഗമായാണ് ഈ തന്ത്രപ്രധാന നീക്കം.
ടാറ്റാ ഗ്രൂപ്പ് കപ്പല്‍നിര്‍മാണ രംഗത്ത് കന്നിയങ്കത്തിനൊരുങ്ങുമ്പോള്‍ അതിനായി തെരഞ്ഞെടുക്കുന്നത് കേരളത്തെയാണെന്നത് സംസ്ഥാനത്തിനു വലിയ അംഗീകാരമാണ്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബ്‌ളൂംബെര്‍ഗിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കേരളത്തിനു കടലോളം പ്രതീക്ഷ നല്‍കുന്ന വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി നടത്തിയത്.
ടാറ്റയുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകള്‍ സജീവമാണെന്നും കപ്പല്‍ നിര്‍മാണശാലയ്ക്ക് ആവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഉപ്പ് മുതല്‍ സോഫെ്റ്റ്വയര്‍ വരെയും, കാറുകള്‍ മുതല്‍ ആഡംബര ഹോട്ടലുകള്‍ വരെയും നീളുന്ന ടാറ്റാസാമ്രാജ്യത്തിന്റെ ചരിത്രത്തില്‍ കപ്പല്‍ നിര്‍മാണ മേഖലയിലേക്കുള്ള ആദ്യ ചുവടുവയ്പ്പിനാണ് കേരളം വേദിയാകാനൊരുങ്ങുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവും എം.എസ്.സി നിക്ഷേപവും യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന്റെ തീരദേശ വികസനം മറ്റൊരു തലത്തിലേക്ക് ഉയരും. ടാറ്റയുടെ കപ്പല്‍ നിര്‍മാണശാല കൂടി വരുന്നതോടെ പതിനായിരക്കണക്കിന് നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങളാണു യുവാക്കളെ തേടിയെത്തുക. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്വപ്‌നപദ്ധതിയായ 'മിഷന്‍ സമുദ്ര'യ്ക്ക് വലിയ ഊര്‍ജമാണ് ഈ പ്രഖ്യാപനം നല്‍കുന്നത്. എല്ലാ സമുദ്ര-തുറമുഖ മേഖലകളെയും പരസ്പരം സംയോജിപ്പിച്ച് വിഴിഞ്ഞം കേന്ദ്രീകരിച്ച് ഒരു ആഗോള മാരിടൈം ഹബ്ബ് നിര്‍മ്മിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ആഭ്യന്തര കപ്പല്‍ നിര്‍മാണശേഷി അതിവേഗം വര്‍ധിപ്പിക്കാനും ആഗോള സമുദ്രവ്യാപാരത്തില്‍ രാജ്യത്തിന്റെ സ്വാധീനമുറപ്പിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതിനിടെ ടാറ്റ ഗ്രൂപ്പ്കൂടി ഈ രംഗത്തേക്ക് വരുന്നതോടെ കേരളത്തിന്റെ സാമ്പത്തിക അടിത്തറ പൂര്‍ണമായും മാറിമറിയുമെന്നാണു വിലയിരുത്തല്‍. കൂടുതല്‍ വിശദാംശങ്ങള്‍ ചര്‍ച്ചകള്‍ക്കുശേഷം ഔദ്യോഗികമായി പുറത്തുവിടുമെന്ന് മുഖ്യമന്ത്രി പറയുന്നു.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്താന്‍ ടാറ്റ ഗ്രൂപ്പ് ഇതുവരെ തയാറായിട്ടില്ല. കപ്പല്‍ നിര്‍മാണം വ്യാപിപ്പിക്കാനായി ദക്ഷിണകൊറിയയുമായി സഹകരിക്കാനും ഇന്ത്യ തീരുമാനമെടുത്തിരുന്നു. കേരളത്തിലെ പ്രധാന തുറമുഖങ്ങളായ കൊച്ചി, വിഴിഞ്ഞം എന്നിവയോടു ചേര്‍ന്ന് കപ്പല്‍നിര്‍മാണ ശാലകളും റിപ്പയറിങ് കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ടാറ്റയുടെയും നിക്ഷേപം.

Comments