തിരുവനന്തപുരം: വനംവകുപ്പിനെതിരെ എം.എം. മണി നടത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകാൻ താൽപര്യമില്ലെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ചാണ് പ്രതികരിക്കാത്തതെന്നും, എഴുന്നേറ്റ് നിന്ന് ചീത്തവിളിക്കുകയാണ് പതിവ് ശൈലിയെന്നും മന്ത്രി പറഞ്ഞു.
"അദ്ദേഹത്തിന് എന്റെ പേരുപോലും അറിയില്ല. എന്ത് ചോദിച്ചാലും എഴുന്നേറ്റ് നിന്ന് നാല് ചീത്ത പറയുകയാണ് ചെയ്യുന്നത്. അത് ശീലമായിപ്പോയതാണ്. അതിന് മറുപടി പറഞ്ഞ് സമയം കളയാൻ കഴിയില്ല. ചെയ്യാനുള്ള ജോലികൾ ഏറെയുണ്ട്," എന്നും മന്ത്രി വ്യക്തമാക്കി.
കൊല്ലത്തെ ഓഷ്യനേറിയം പദ്ധതി പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ മുടങ്ങിക്കിടക്കുന്ന പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, ആറ് ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കാട്ടാന ശല്യം കുറയ്ക്കുന്നതിനായി വനാതിർത്തിയിലെ പ്ലാവുകളിൽ നിന്ന് ചക്ക നേരത്തേ പറിക്കുന്ന പരീക്ഷണവും ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പ്ലാവുകൾ വെട്ടിമാറ്റാനാകില്ലെന്നും, ഇത് പൈലറ്റ് പദ്ധതിയായി ചില മേഖലകളിൽ ആദ്യം നടപ്പാക്കി വിജയിച്ചാൽ വ്യാപിപ്പിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments