മലപ്പുറം: മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിൽ മുസ്ലിം ലീഗ് നേതൃത്വം ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ചു. നാളെ രാവിലെ 9 മണിക്ക് പാണക്കാടാണ് യോഗം നടക്കുക. വിവാദങ്ങൾ ഒഴിവാക്കാൻ ‘പാണക്കാട്ട് ചായസൽക്കാരം’ എന്ന പേരിലാണ് മന്ത്രിമാരെ ക്ഷണിച്ചിരിക്കുന്നത്.
മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ചകൾ, സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട പരാതികൾ, പി.എം. ശ്രീ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. പാർട്ടി പ്രവർത്തകരുമായും ജനപ്രതിനിധികളുമായും മന്ത്രിമാർ വേണ്ടത്ര ബന്ധം പുലർത്തുന്നില്ലെന്ന പരാതിയും നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കോൺഗ്രസ് എം.എൽ.എമാർ നൽകുന്ന പരിഗണന പോലും സാധാരണ പ്രവർത്തകർക്ക് ലീഗ് എം.എൽ.എമാരിൽ നിന്ന് ലഭിക്കുന്നില്ലെന്നും, പാർട്ടി പരിപാടികളിലേക്ക് ക്ഷണിക്കുമ്പോൾ ചില മന്ത്രിമാർ വിമുഖത കാണിക്കുന്നുവെന്നുമാണ് ഉയരുന്ന വിമർശനം. പാർട്ടിക്ക് അതീതമായി മന്ത്രിമാർ പ്രവർത്തിക്കുന്നുവെന്നും മന്ത്രിമാർക്കിടയിൽ വേണ്ടത്ര ഐക്യമില്ലെന്നുമുള്ള പരാതികളും നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.
സ്റ്റാഫ് നിയമനങ്ങളിൽ മന്ത്രിമാർ ഏകപക്ഷീയമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന വിമർശനവുമായി എം.എസ്.എഫും രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ അച്ചടക്കത്തെ വെല്ലുവിളിച്ചുകൊണ്ടാണ് നിയമനങ്ങൾ നടത്തിയതെന്നും, ഇക്കാര്യത്തിൽ മുസ്ലിം ലീഗ് നേതൃത്വം ഇടപെടണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാർ സ്വന്തം താൽപര്യപ്രകാരം തങ്ങളുടെ ആളുകളെ നിയമിച്ചുവെന്നാണ് സംഘടനയുടെ ആരോപണം.

Comments