അന്തരിച്ച ഇതിഹാസ ഗായിക ആശാ ഭോസ്ലെയെക്കുറിച്ച് കൊച്ചുമകളും ഗായികയുമായ സനായി ഭോസ്ലെ കുറിച്ച വാക്കുകളാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. മുത്തശ്ശിയോടൊപ്പമുളള സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് സനായ് തന്റെ പ്രിയപ്പെട്ട മുത്തശ്ശിയെ ഓര്‍ത്തെടുത്തത്.
"ഞാന്‍ എവിടെ നോക്കിയാലും നിങ്ങളെയാണ് കാണുന്നത്. നിങ്ങള്‍ എന്റെ സ്വപ്നങ്ങളില്‍ വരുന്നു. എന്റെ ഇന്നത്തെയും നാളത്തെയും എന്നെന്നേക്കുമുള്ള ജീവിതത്തിന്റെ ഭാഗമാണ് നിങ്ങള്‍. എങ്കിലും നിങ്ങളുടെ കെട്ടിപ്പിടുത്തങ്ങളും ചുംബനങ്ങളും സ്നേഹവും ഞാന്‍ ഒരുപാടോര്ക്കുന്നു. ദയവായി അവിടെ സന്തോഷമായിരിക്കൂ, കാരണം അതാണ് നിങ്ങള്‍ എന്നെ പഠിപ്പിച്ചത്. ഞാൻ ഞാനായത് നിങ്ങളുള്ളതുകൊണ്ടാണ്, സമയം അവസാനിക്കുന്നത് വരെ നിങ്ങള്‍ എപ്പോഴും എന്റെ ഭാഗമായിരിക്കും," സനായി കുറിച്ചു.

ഒരു കുടുംബ ആഘോഷത്തിനിടയില്‍ ഇരുവരും ഒരുമിച്ച് കൈയടിച്ച് ചിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് "എന്റെ പ്രിയപ്പെട്ടവളേ, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു.. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു," എന്നും സനായി കുറിച്ചു.

മുത്തശ്ശിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സനായ്, മുംബൈ ശിവാജി പാര്‍ക്കില്‍ നടന്ന ഔദ്യോഗിക സംസ്കാര ചടങ്ങുകള്‍ക്കിടയില്‍ പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവരെയും ഈറനണിയിച്ചിരുന്നു.
92-ാം വയസ്സിലായിരുന്നു പ്രിയ ഗായിക ആശാ ഭോസ്ലെയുടെ അന്ത്യം. അതീവ ക്ഷീണവും നെഞ്ചിലെ അണുബാധയും മൂലം മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഏപ്രിൽ 12-നായിരുന്നു വിയോഗം. ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. ഏപ്രില്‍ 13 ന് ശിവാജി പാര്‍ക്ക് ശ്മശാനത്തിൽ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

Comments