നടനും അവതാരകനും സംവിധായകനുമൊക്കെയായി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ആര്‍ജെ മാത്തുക്കുട്ടി. രാജ് കലേഷിനൊപ്പം ടെലിവിഷന്‍ പരിപാടി അവതരിപ്പിച്ചാണ് മാത്തുക്കുട്ടി ജനകീയനാവുന്നത്. ശേഷം സിനിമകളില്‍ അഭിനയിച്ചും സംവിധാനം ചെയ്തുമൊക്കെ സജീവമായി.
ഇപ്പോള്‍ വിവാഹവാര്‍ഷിക ദിനത്തില്‍ മാത്തുക്കുട്ടി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഭാര്യ ഡോ. എലിസബത്ത് ഷാജിയ്ക്കും മകനുമൊപ്പമുളള മനോഹര ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു മാത്തുക്കുട്ടിയുടെ കുറിപ്പ്.
'' നീയാണ് എന്റെ ഏറ്റവും വലിയ ഏണി. പണ്ട് പാമ്പും കോണിയും കളിക്കുമ്പോള്‍ ചില പാമ്പിച്ചികള്‍ വളവിലിരുന്ന് വിഴുങ്ങി നമ്മളെ താഴെ കൊണ്ടിടാറില്ലേ ? ഇനിയൊരു ഉയത്തെഴുന്നേല്‍പ്പില്ല എന്ന് തോന്നുന്ന ആ മൊമന്റിലൊക്കെ എനിക്ക് വേണ്ടി കോണിയും പിടിച്ച് നില്‍ക്കുന്ന നീയെനിക്ക് ഒരു അത്ഭുതമാണ് ! നമ്മള്‍ എല്ലാരും ഒരുമിച്ചുള്ള ആദ്യത്തെ വിവാഹവാര്‍ഷികം ആണ്.. ഓരോ വിവാഹവാര്‍ഷികത്തിലും പറയാന്‍ എന്തെങ്കിലുമൊക്കെ ഒരു അപ്‌ഡേറ്റ് ഉണ്ടാവാറുണ്ടല്ലോ..ഈ വര്‍ഷവും അതിന് മാറ്റമില്ല. Nathan ഒരു ചേട്ടനാകാന്‍ പോകുന്നു . എന്റെ ഏറ്റവും വലിയ ഏണിക്കും...എന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍ക്കും...നന്ദി. ഞങ്ങള്‍ക്ക് വിവാഹവാര്‍ഷികാശംസകള്‍'', എന്നാണ് മാത്തുക്കുട്ടി കുറിച്ചത്.

പെരുമ്പാവൂരുകാരനായ മാത്തുക്കുട്ടി 2012ല്‍ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തുകൊണ്ടാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് ഇതിഹാസ, കാമുകി, ഹൃദയം എന്നിവയുള്‍പ്പെടെ പത്തിലധികം സിനിമകളില്‍ അഭിനയിച്ചു. കൂടാതെ യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയ്ക്ക് സംഭാഷണം രചിക്കുകയും കുഞ്ഞെല്‍ദോ എന്ന ചിത്രം കഥ, തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്യുകയും ചെയ്തു. കൂതറ, മധുരനാരങ്ങ എന്നിവയുള്‍പ്പെടെ ചില സിനിമകളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും മാത്തുക്കുട്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments