
അന്തരിച്ച അമ്മ സുദര്‍ശന്റെ 95-ാം ജന്മദിനത്തില് വൈകാരിക കുറിപ്പുമായി പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര. അമ്മയോടൊപ്പമുളള അപൂര്‍വമായ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അദ്ദേഹം തന്റെ സ്നേഹവും അമ്മയുടെ വേര്‍പാടിലുള്ള ദുഃഖവും പങ്കുവെച്ചത്.
'പ്രിയപ്പെട്ട അമ്മയ്ക്ക് ജന്മദിനാശംസകള്, ഇന്ന് അമ്മയുടെ 95-ാം ജന്മദിനമാകുമായിരുന്നു. ഓരോ നിമിഷവും അമ്മയെ ഓര്‍ക്കുന്നു. കുടുംബം മുഴുവന്‍ അമ്മയെക്കുറിച്ച് സംസാരിക്കുകയും ഒരുപാട് മിസ്സ് ചെയ്യുകയും ചെയ്യുന്നു,' മനീഷ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
'പ്രിയപ്പെട്ട അമ്മയ്ക്ക് ജന്മദിനാശംസകള്, ഇന്ന് അമ്മയുടെ 95-ാം ജന്മദിനമാകുമായിരുന്നു. ഓരോ നിമിഷവും അമ്മയെ ഓര്‍ക്കുന്നു. കുടുംബം മുഴുവന്‍ അമ്മയെക്കുറിച്ച് സംസാരിക്കുകയും ഒരുപാട് മിസ്സ് ചെയ്യുകയും ചെയ്യുന്നു,' മനീഷ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
അമ്മയുടെ കവിളില്‍ ഉമ്മ വെയ്ക്കുന്ന ചെറുപ്പകാലത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും, അമ്മയോടൊപ്പമുള്ള സെല്‍ഫിയും, മറ്റ് ചില കുടുംബ ചിത്രങ്ങളും അദ്ദേഹം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 19-നായിരുന്നു മനീഷ് മല്‍ഹോത്രയുടെ മാതാവ് സുദര്ശന് അന്തരിച്ചത്.
അമ്മയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മനീഷ്, മുന്‍പും അമ്മയോടുള്ള സ്നേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അമ്മയുടെ ജന്മദിനം സുഹൃത്തുക്കളുടെയും സിനിമാ പ്രമുഖരുടെയും സാന്നിധ്യത്തില്‍ അദ്ദേഹം ആഘോഷമാക്കിയിരുന്നു. നടി രേഖ, കരണ്‍ ജോഹര്‍, ഊര്‍മിള മതോന്ദ്കര്‍, സംവിധായകനും മനീഷിന്റെ കസിനുമായ പുനിത് മല്‍ഹോത്ര എന്നിവര്‍ അന്ന് ചടങ്ങില്‍ പങ്കെടുത്തിരുന്നു.
തന്റെ ഫാഷന്‍ കരിയറിന് അമ്മ നല്കിയ പിന്തുണയെക്കുറിച്ചും മനീഷ് മുന്‍പ് ഓര്‍ത്തെടുത്തിട്ടുണ്ട്. അമ്മയായിരുന്നു തന്റെ ശക്തിയും പ്രചോദനവും കൂട്ടുകാരിയുമെന്നും, കുട്ടിക്കാലം മുതല്‍ വസ്ത്രങ്ങളോടും സിനിമകളോടുമുള്ള തന്റെ താല്പര്യത്തെ അമ്മ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും ഒരു മാതൃദിന പോസ്റ്റില്‍ മനീഷ് മല്‍ഹോത്ര വ്യക്തമാക്കിയിരുന്നു.






Comments