1990കളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് റോജ. ഇപ്പോഴിതാ സിനിമകളില്‍ ദേവിയായി അഭിനയിച്ചപ്പോഴുളള അനുഭവം പങ്കുവയ്ക്കുകയാണ് റോജ. ഭക്തിയോടെയാണ് താന്‍ ഭക്തി സിനിമകളില്‍ അഭിനയിച്ചിരുന്നത് എന്നാണ് റോജ പറയുന്നത്. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
"രാമ നാരായണൻ സാറിന്റെ പടത്തിലാണ് ഞാൻ ആദ്യമായി ദേവിയായി അഭിനയിക്കുന്നത്. ആ പടത്തിൽ അമ്പലത്തിന് മുകളിൽ നിന്നുകൊണ്ടുള്ള ഒരു പാട്ട് സീനുണ്ടായിരുന്നു.
ചെരുപ്പിടാൻ പറ്റില്ലല്ലോ, അമ്പലത്തിന്റെ മുകളിൽ അല്ലേ. നല്ല പൊരിഞ്ഞ വെയിലും. എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല. ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ആ കിരീടവും വസ്ത്രവുമൊക്കെ ധരിച്ച് നിൽക്കാൻ ഭയങ്കര പാടായിരുന്നു. ഇത്തരം സിനിമകളിൽ ദേവിയായി അഭിനയിക്കുമ്പോൾ നമ്മുടെ ഉള്ളിൽ ആ ദേവിയുള്ള പോലെ ഒരു ഹെവി ഫീലിങ് തോന്നും. ആ സമയത്ത് എനിക്ക് എല്ലാം പേടിയായിരുന്നു.
ഞാൻ ഭയങ്കര ഭക്തയായിരുന്നു. നോൺ വെജ് ഒന്നും കഴിക്കില്ലായിരുന്നു. മഞ്ഞൾ വെള്ളമൊക്കെ കുടിച്ച് ഭയ ഭക്തിയോടെയാണ് ഞാൻ അഭിനയിച്ചത്. 'പൊട്ടു അമ്മൻ' ചെയ്യുമ്പോൾ അതിൽ നിന്ന് കുറച്ച് വ്യത്യാസം നിങ്ങൾക്ക് കാണാനാകും. ഓരോ സിനിമയും എനിക്ക് വ്യത്യസ്തമാണ്".- റോജ പറഞ്ഞു.
2000-ത്തില്‍ പുറത്തിറങ്ങിയ ' പൊ്ട്ടു അമ്മന്‍' എന്നീ ചിത്രങ്ങളിലാണ് റോജ ദേവിയായി അഭിനയിച്ചത്. അതേസമയം അന്‍പേ ഡയാനയാണ് റോജയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ജൂലൈ 17-ന് ചിത്രം തിയേറ്ററുകളിലെത്തും.

Comments