ബോളിവുഡ് താരം കത്രീന കൈഫിന്റെ 43-ാം ജന്മദിനത്തിൽ വേറിട്ട ആശംസകളുമായി നടി കരീന കപൂർ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ കത്രീനയോടൊപ്പമുള്ള പഴയൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ചുകൊണ്ടാണ് കരീന ആശംസകൾ നേർന്നത്.
'ഹാപ്പി ബർത്ത്‌ഡേ ഫോറെവർ സൂപ്പർസ്റ്റാർ... ഏറ്റവും മികച്ച ജന്മദിനം ആശംസിക്കുന്നു മമ്മി കാറ്റ്' എന്നാണ് കരീന ചിത്രത്തോടൊപ്പം കുറിച്ചത്. ഒരു റെഡ് കാർപെറ്റ് ചടങ്ങിൽ ഇരുവരും ഒന്നിച്ച് ക്യാമറകൾക്ക് മുന്നിൽ പുഞ്ചിരിച്ചു നിൽക്കുന്നതാണ് ഈ ചിത്രം.

ഇതുവരെ ഒരു സിനിമയിൽ പോലും ഇരുവരും ഒന്നിച്ച് സ്ക്രീൻ പങ്കിട്ടിട്ടില്ലെങ്കിലും കരീനയും കത്രീനയും തമ്മിൽ അടുത്ത സൗഹൃദമാണുള്ളത്. 2000-ൽ 'റെഫ്യൂജി'യിലൂടെ കരീന സിനിമയിലെത്തിയപ്പോൾ, 2003-ൽ 'ബൂം' എന്ന ചിത്രത്തിലൂടെയാണ് കത്രീന ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.
മുൻപ് 'കോഫി വിത്ത് കരൺ' ഷോയിൽ പങ്കെടുത്തപ്പോഴും കത്രീനയെ കരീന പരസ്യമായി അഭിനന്ദിച്ചിരുന്നു. കൂടാതെ, കരീനയുടെ ഭർത്താവും നടനുമായ സെയ്ഫ് അലി ഖാൻ 'ഫാന്റം' എന്ന ചിത്രത്തിൽ കത്രീനയുടെ നായകനായി അഭിനയിച്ചിട്ടുണ്ട്.
നടൻ വിക്കി കൗശലാണ് കത്രീനയുടെ ഭർത്താവ്. 2021 ഡിസംബറിൽ രാജസ്ഥാനിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. 2025 നവംബർ 7-നാണ് ഇരുവർക്കും മകന്‍ വിഹാൻ ജനിച്ചത്.

Comments