മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ചില സമയത്ത് ഈ കോമ്പോ നിരാശയും നല്‍കിയിട്ടുണ്ട്. വന്‍ ഹൈപ്പിലും ബഡ്ജറ്റിലും പുറത്തിറങ്ങി പ്രേക്ഷകരെ നിരാശപ്പെടുത്തിയ സിനിമകളിലൊന്നാണ് 2009 ല്‍ റിലീസായ 'റെഡ് ചില്ലീസ്'. ബോക്സ് ഓഫീസില്‍ പരാജയമാവുകയും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോവുകയും ചെയ്ത ചിത്രമായിരുന്നു അത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. മോഹന്‍ലാലിന്റെ ശബ്ദം മാത്രം ചോദിച്ച സിനിമ ആയിരുന്നു 'റെഡ് ചില്ലീസ്' എന്നും എന്നാല്‍ മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയപ്പോള്‍ സ്‌ക്രിപ്റ്റിന്റെ ബേസ് പൊളിച്ചുവെന്നും അദ്ദേഹത്തിന് കൂടുതല്‍ സ്‌ക്രീന്‍ സ്‌പെയ്‌സ് നല്‍കിയപ്പോള്‍ സിനിമ പരാജയമായി പോയെന്നും ഷാജി കൈലാസ് പറഞ്ഞു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ഞങ്ങള്‍ ഉദ്ദേശിച്ചത് കറക്ടായിരുന്നു. ഒഎംആര്‍ ടെലിഫോണ്‍ വഴി മാത്രമുള്ള കഥാപാത്രമായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ലാലിന്റെ അടുത്ത് സംസാരിച്ചത്. ലാലിന്റെ ശബ്ദം മാത്രമാണ് നമ്മള്‍ ചോദിച്ചത്. അപ്പോള്‍ ലാല്‍ പറഞ്ഞു, വേണ്ട ഞാന്‍ നേരിട്ട് വരാം, നമുക്ക് ചെയ്യാം എന്ന്. എന്നാല്‍ രണ്ട് ദിവസം മതിയെന്ന് നമ്മള്‍ പറഞ്ഞു.
ചൈനയിലെവിടെയോ ചെയ്യേണ്ട അദ്ദേഹത്തിന്റെ ഒരു ഷൂട്ട് മാറി. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ ഫ്രീയാണ് കേട്ടോ എന്ന്. അന്നേരം തന്നെ ഞാന്‍ സാജനോട് പറഞ്ഞു. അങ്ങനെ പിടിച്ച് പിടിച്ച് ഒന്‍പത് ദിവസം ഷൂട്ട് ചെയ്തു. ശബ്ദം ചോദിച്ച് ചെന്ന് ശരീരം കൊണ്ട് 9 ദിവസം അദ്ദേഹം ഞങ്ങളുടെ കൂടെ നിന്നു. അപ്പോള്‍ കഥാപാത്രമൊക്കെ മാറണ്ടേ.
അങ്ങനെ നമ്മള്‍ കഥയുടെ ബേസ് പൊളിച്ചു. ഇദ്ദേഹത്തിനെ 9 ദിവസം കിട്ടിയപ്പോള്‍, ആ കഥാപാത്രത്തെ വലുതാക്കിയപ്പോള്‍ ബാക്കിയെല്ലാം കുറേ കട്ട് ചെയ്യേണ്ടി വന്നു. അദ്ദേഹത്തെ ഉപയോഗിക്കേണ്ട സമയമാണ്. അദ്ദേഹം അത് തന്നിരിക്കുകയാണ്'. - ഷാജി കൈലാസ് പറഞ്ഞു.

Comments