തിരുവനന്തപുരം: സ്വര്‍ണ പണയ തട്ടിപ്പ് കേസ് പ്രതികള്‍ പോലീസുകാരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ബൈക്കിൽ പിന്തുടർന്ന് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് സംഭവം. 2 ബൈക്കുകളിലായി എസ്‌ഐ ഉൾപ്പടെ 3 പോലീസുകാരാണ് ഉണ്ടായിരുന്നത്. തട്ടിപ്പ് കേസിൽ പ്രതികളായ രണ്ട് പേരാണ് ഥാർ ജീപ്പിനകത്ത് ഉണ്ടായിരുന്നത്.
നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ സിപിഒമാരായ നിതിന്‍, ആന്റണി എന്നിവര്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിപ്പിച്ചാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരിക്കേറ്റ ഇരുവരെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാറനല്ലൂര്‍ അംബേദ്കര്‍ കോളനിക്ക് സമീപമാണ് സംഭവം നടന്നത്. സംഭവത്തില്‍ ബാലരാമപുരം സ്വദേശിയായ സനോജിനെ നെയ്യാറ്റിന്‍കര പോലീസ് കസ്റ്റഡിയിലെടുത്തു. പണയ സ്വര്‍ണം എടുത്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് സനോജ് ഉള്‍പ്പെടെ പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇവരെ ബൈക്കില്‍ പിന്തുടരുന്നതിനിടയിലാണ് സംഭവം നടന്നത്. പ്രതികള്‍ നെയ്യാറ്റിന്‍കര നിന്നും കാട്ടാക്കട ഭാഗത്തേക്ക് പോവുകയായിരുന്നു.

Comments