More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'വന്ന വഴികൾ ചവിട്ടുപടികളോ?'; വി ഡി സതീശനെ പരോക്ഷമായി വിമർശിച്ച് ജിന്റോ ജോൺ

Authored by Web Desk | Last updated: 16 Jul 2026, 7:55 PM | 2 min read

Print
photo ; facebook
photo ; facebook
കെഎസ്‌യുവിനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരോക്ഷമായി വിമർശിച്ച് കെപിസിസി വക്താവ് ജിന്റോ ജോൺ. "വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രമാണോ" എന്ന് ചോദിച്ച അദ്ദേഹം, പട്ടാഭിഷേകത്തിന് ശേഷം വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.
അക്കാദമിക, രാഷ്ട്രീയ മേഖലകൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ സാഹചര്യങ്ങൾ സമർഥമായി ഉപയോഗിച്ച് മുന്നേറുന്നവരെ കാണാമെന്നും ജിന്റോ ജോൺ പറഞ്ഞു. രാജാവിനെക്കാൾ വലിയ രാജഭക്തരും കൊട്ടാരം വിദൂഷകരും എന്നും വാഴ്ത്തുപാട്ടുകളുമായി ഉണ്ടാകുമെന്നും അദ്ദേഹം വിമർശിച്ചു.
രാജാക്കന്മാർ മാറിയാലും അധികാരശൈലി തുടരുന്നതായി ചൂണ്ടിക്കാട്ടിയ ജിന്റോ ജോൺ, അധികാരം നഷ്ടപ്പെടുമ്പോഴാണ് പലരും തിരിച്ചറിവിലെത്തുന്നതെന്നും അഭിപ്രായപ്പെട്ടു. സത്യം പറയാനും ചോദ്യങ്ങൾ ഉയർത്താനും കുട്ടികൾ എന്നും ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

സന്ദീപ് വാര്യർ ബിജെപി വിട്ടകാലം മുതൽ കോൺഗ്രസ്‌ ആണെന്ന് പരസ്യ നിലപാടുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരിലും അമ്പലപ്പുഴയിലും കൊട്ടാരക്കരയിലുമൊക്കെ മത്സരിച്ചവർ പിണറായി - മോദി വിരുദ്ധ രാഷ്ട്രീയം തുറന്ന് പറയുന്നവരാണ്. പരസ്യ നിലപാടുള്ളവർ ആണ്. ആർഎസ്എസ് പശ്ചാത്തലമൊക്കെ ന്യായീകരിക്കുക എന്നുപറഞ്ഞാൽ വിഷമം ഉണ്ട്. ദേശാഭിമാനി, കൈരളി റിപ്പോർട്ടർമാരോ, പിണറായി വിജയനെന്ന ദുർബല പ്രതിരോധമോ, തമ്മിൽത്തല്ലി തകർന്നു തരിപ്പണമായ എൽഡിഎഫോ, കപ്പിത്താനെ കണ്ണടച്ച് ന്യായീകരിച്ച് വിശ്വാസ്യത കപ്പലുകയറിയ ഡിവൈഎഫ്ഐ - എസ്എഫ്ഐ അതിദുർബല പ്രതിരോധ പ്രധിഷേധമോ അല്ല. ഓർമ്മകൾ കെട്ടുപോകാത്ത വെറും മനുഷ്യർക്കാണ് ഉത്തരം വേണ്ടത്.

കുറച്ചുകാലം മുമ്പ് തേവര കോളജിലെ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച ഒരു എസ്എഫ്ഐക്കാരന് വേണ്ടി കാലടിയിലുള്ള ഒരു കോൺഗ്രസുകാരൻ വിളിച്ചിരുന്നു. അദ്ദേഹത്തിന്റേത് കോൺഗ്രസ് കുടുംബമാണെന്നും മകൻ കോളേജിൽ എസ്എഫ്ഐ ആയതുകൊണ്ട് നടന്ന അക്രമാണെന്നും സഹായിക്കണമെന്നും ശുപാർശ. അച്ഛനും അമ്മയും വീട്ടുകാരും കോൺഗ്രസ് ആയിരിക്കും പക്ഷേ ക്യാമ്പസിൽ കഷ്ടപ്പെട്ട് പണിയെടുക്കുന്ന കെഎസ്‍യുക്കാരെ ആക്രമിക്കുന്നവർക്ക്, അതിന് കൂട്ട് നിൽക്കുന്നവർക്ക് വേണ്ടി സംസാരിക്കാൻ എനിക്ക് പറ്റില്ല എന്നുള്ളതായിരുന്നു ഞാനെടുത്ത നിലപാട്. രാഷ്ട്രീയം പറഞ്ഞും പ്രവർത്തിച്ചും അതിന്റെ പ്രയാസങ്ങൾ അനുഭവിച്ചും കടന്നുവന്ന ഒരു കെഎസ്‌യുക്കാരന് അങ്ങനേയേ പറ്റൂ. അതിൽ കുറഞ്ഞുള്ള ഡിപ്ലോമസി മതിയെന്ന് തോന്നി. നേതാക്കളുടെ മക്കൾ ഒരുപാട് പേർ മടിച്ചു മാറിനിൽക്കുമ്പോൾ ആ ദീപശിഖാങ്കിത നീല പതാക പിടിക്കാൻ ഈ 'ഒരു കാര്യവുമില്ലാത്ത' പിള്ളേരെ ഉണ്ടായിരുന്നുള്ളൂ.

കെഎസ്‍യുക്കാരെ ക്യാമ്പസിൽ തല്ലുന്നവരെ, തല്ലുന്നതിന് പിന്തുണയ്ക്കുന്നവരെ ന്യായീകരിക്കാൻ എന്റെ നാവ് പൊന്തില്ല. വീട്ടുകാർ കോൺഗ്രസ്‌ ആയതിന്റെ പേരിൽ കൊടുക്കേണ്ടതല്ല രാഷ്ട്രീയ നിയമനങ്ങൾ. നിയമനം കിട്ടിയവരിൽ പലരും അകന്ന ബന്ധുക്കളുടെ പോലും വിദൂര കോൺഗ്രസ്‌ ബന്ധം ചികയുന്ന തിരക്കിലാണ്. കിട്ടിയ പോസ്റ്റിൽ എങ്ങനേയും അള്ളിപ്പിടിച്ചിരിക്കണമല്ലോ. സിപിഐ, സിപിഎം, ബിജെപി മുതലായ മുൻകാല രാഷ്ട്രീയത്തിന്റെ പേരിലല്ല, ഇപ്പോഴും അജ്ഞാതമായ കോൺഗ്രസ്‌ പ്രവർത്തനത്തിന്റെ പേരിലാണ് അവരോടുള്ള വിമർശനം.

Tags

  • jinto john

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

ഹജ്ജ് അപേക്ഷാ തീയതി ഓഗസ്റ്റ് 15 വരെ നീട്ടണം; കേന്ദ്രത്തോട് മന്ത്രി എൻ. ഷംസുദ്ദീന്റെ അഭ്യർത്ഥന

photo - facebook

'സമുദായം സഹികെട്ടു' ജി സുകുമാരന്‍ നായര്‍ക്ക് ഐക്യദാര്‍ഢ്യം; തിരുവനന്തപുരത്ത് എന്‍എസ്എസിന്റെ ശക്തി പ്രകടന യാത്ര

photo - facebook

‘ഈ ജീവൻരാജ്യത്തിന് വിലപ്പെട്ടത്, പോരാളിയുടെ ജീവനോടും കേന്ദ്ര സർക്കാരിന് അവഗണന’; വാങ്‌ചുകിന്റെ് ആരോഗ്യനിലയിൽ ആശങ്കയെന്ന് പിണറായി വിജയൻ

അമല ആശുപത്രി സമരത്തിൽ ഹൈക്കോടതി ഇടപെടൽ; പൊലീസ് സുരക്ഷയ്ക്ക് ഇടക്കാല ഉത്തരവ്

അമല ആശുപത്രി സമരത്തിൽ ഹൈക്കോടതി ഇടപെടൽ; പൊലീസ് സുരക്ഷയ്ക്ക് ഇടക്കാല ഉത്തരവ്

photo - twitter

ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് തര്‍ക്കം; പോലീസിന്റെ് അനാവശ്യ ഇടപെടൽ വേണ്ടാ ​, ഹൈക്കോടതി നിര്‍ദേശം

photo ; facebook

'സോനം വാങ്ചുക്ക് വിദ്യാഭ്യാസമന്ത്രിയാകണം'; ധർമേന്ദ്ര പ്രധാന് രാജിവെക്കണമെന്ന് കേജ്‌രിവാൾ

Comments