തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം തുടരുന്ന സോനം വാങ്ചുക്കിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വാങ്‌ചുക്കിന്റെ ആരോഗ്യനില ഗുരുതരമാകുന്നതിൽ ആശങ്കയെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാർഥികളുടെ കണ്ണീരിനോട് മാത്രമല്ല, പോരാളിയുടെ ജീവനോടും കേന്ദ്ര സർക്കാരിന് അവഗണനയെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കും എതിരെ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്ന പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില ഗുരുതരമായിരിക്കുന്നു എന്ന വാർത്ത ആശങ്കാജനകമാണ്. ശരീരഭാരം കുറഞ്ഞ്, അവയവങ്ങളുടെ പ്രവർത്തനം തന്നെ തകരാറിലാകുന്ന അപകടകരമായ അവസ്ഥയിലേക്ക് അദ്ദേഹം എത്തിയിട്ടും കേന്ദ്ര സർക്കാർ ഇതുവരെ ഒരു ചർച്ചയ്ക്ക് തയ്യാറായിട്ടില്ല.
കഴിഞ്ഞ 19 ദിവസമായി രാജ്യതലസ്ഥാനത്ത് യുവാക്കൾ ഈ പ്രതിക്ഷേധം നടത്തിവരികയാണ്. കേന്ദ്ര സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയിൽ നിന്നും അഴിമതിയിൽ നിന്നും വിദ്യാഭ്യാസ മേഖലയുടെ മോചനമാണ് അവർ ആവശ്യപ്പെടുന്നത്. പരീക്ഷാ ക്രമക്കേടുകൾ കാരണം സ്വപ്നങ്ങൾ തകർന്ന് ജീവനൊടുക്കിയ തങ്ങളുടെ സഹോദരങ്ങൾക്ക് നീതി ലഭിക്കാനായാണ് അവർ ഒത്തുചേർന്നിരിക്കുന്നത്.
ബിജെപിയുടെ സ്തുതിപാഠകരായ മാധ്യമങ്ങൾ അവഗണിച്ചിട്ടും ഈ സമരം ഈ രാജ്യത്തിൻറെ ആകെ പ്രതിഷേധ ശബ്ദമായി വളർന്നിരിക്കുന്നു. എന്നാൽ വിദ്യാർത്ഥികളുടെ കണ്ണീരിനോട് മാത്രമല്ല, മരണത്തെ മുഖാമുഖം കാണുന്ന ഒരു പോരാളിയുടെ ജീവനോടും കേന്ദ്ര സർക്കാർ തികഞ്ഞ നിസ്സംഗതയാണ് പുലർത്തുന്നത്. സർക്കാരിന്റെ ഈ കടുത്ത അനാസ്ഥയ്ക്കെതിരെ ഡൽഹി ഹൈക്കോടതിക്ക് തന്നെ ശക്തമായി ഇടപെടേണ്ടി വന്നത് ഭരണകൂടത്തിന്റെ പരാജയത്തിന്റെ ആഴം വ്യക്തമാക്കുന്നു.നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ഒരു പൗരൻ്റെ ജീവൻ സംരക്ഷിക്കാൻ രാജ്യത്തെ പരമോന്നത നീതിപീഠങ്ങൾക്ക് സർക്കാരിനെ ശാസിക്കേണ്ടി വരുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് തീർത്തും ലജ്ജാകരമാണ്.

Comments