തൃശ്ശൂർ അമല മെഡിക്കൽ കോളജിലെ നഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇടപെട്ടു. ആശുപത്രിക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച കോടതി, പേരാമംഗലം എസ്.എച്ച്.ഒയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ആശുപത്രിയുടെ ഹർജിയിലാണ് നടപടി. വിഷയത്തിൽ സർക്കാരിനും യുണൈറ്റഡ് നേഴ്സസ് അസോസിയേഷനും (യുഎൻഎ) കോടതി നോട്ടീസ് അയച്ചു.
അടിസ്ഥാന ശമ്പളം 4,000 മുതൽ 6,000 രൂപ വരെ വർധിപ്പിച്ചതായി ലേബർ ഓഫീസറുടെ കത്ത് ലഭിച്ചിട്ടും അമല ആശുപത്രി മാനേജ്മെന്റ് ചർച്ചയിൽ നിന്ന് പിന്മാറിയെന്ന് യുഎൻഎ ആരോപിച്ചു. തുടർന്ന് സമരം ആശുപത്രിക്ക് മുന്നിലേക്ക് മാറ്റുകയും സമരത്തിൽ പങ്കെടുത്ത നഴ്സുമാരെ തിരിച്ചെടുക്കുന്നതിലെ അനിശ്ചിതത്വവും പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്.

Comments