തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തിരുവനന്തപുരത്ത് പ്രകടനം. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് തുടങ്ങി കിഴക്കേക്കോട്ട വരെയാണ് പ്രകടനം സംഘടിപ്പിച്ചത്. എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ് നേതൃത്വത്തിലായിരുന്നു പരിപാടി.
താലൂക്ക് യൂണിയൻ പ്രസിഡന്‍റും എൻഎസ്എസ് വൈസ് പ്രസിഡന്‍റുമായ എം സംഗീത് കുമാറാണ് പ്രകടനത്തിന് നേതൃത്വം നൽകിയത്. ഡല്‍ഹി എൻഎസ്എസ് യൂണിയന്റെ പരിപാടിക്കിടെ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനും സുരേഷ് ഗോപിയും സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനത്തിന്റെ്‌യും പശ്ചാത്തലത്തിലാണ് തലസ്ഥാന നഗരത്തിൽ പ്രകടം നടന്നത്.
എന്‍എസ്എസ് നടത്തുന്നത് ആര്‍ക്കും എതിരായ പ്രതിഷേധമല്ലെന്നും ജി സുകുമാരന്‍ നായര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പരിപാടിയെന്നും എന്‍എസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കുറച്ചുദിവസങ്ങളായി സുകുമാരന്‍ നായര്‍ക്കെതിരെ ചില പരാമർശങ്ങൾ ഉയരുന്നു. ഇത് ആസൂത്രിതമാണെന്ന് കരുതുന്നു. മുഖ്യമന്ത്രിയെയോ സുരേഷ് ഗോപിയെയോ ഉദ്ദേശിച്ചല്ല പ്രകടനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരിപാടിയില്‍ രാഷ്ട്രീയം ഇല്ല. മറ്റു യൂണിയനുകള്‍ക്ക് സമാന പ്രകടനം നടത്താമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന് സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹവുമായി സംസാരിച്ചെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു

Comments