ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന് സമീപം ദക്ഷിണ ഇറാനിലെ ഒരു വിമാനത്താവളത്തിനും രണ്ട് പാലങ്ങൾക്കും നേരെ യുഎസ് ശക്തമായ വ്യോമാക്രമണം നടത്തിയതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഏഴ് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
ഇറാന്റെ ഗതാഗത അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് വ്യാഴാഴ്ച രാത്രി യുഎസ് പുതിയ ആക്രമണങ്ങൾ നടത്തിയത്. ഇതിന് മറുപടിയായി ഗൾഫ് മേഖലയിലെ യുഎസ് സഖ്യകക്ഷികൾക്ക് നേരെ ഇറാനും ആക്രമണം അഴിച്ചുവിട്ടു. യുഎസ് സഖ്യകക്ഷികൾക്കെതിരെ ഇറാൻ തിരിച്ചടി ശക്തമാക്കിയതോടെ കുവൈറ്റും ബഹ്റൈനും ജാഗ്രതയിലാണ്. തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിച്ചതായി കുവൈറ്റ് അറിയിച്ചു. ബഹ്റൈനിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങി. ഹോർമൂസ് കടലിടുക്കിന്റെ കാര്യത്തിൽ തങ്ങൾ ഒരിക്കലും പിന്നോട്ട് പോകില്ലെന്നും അമേരിക്ക മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും ഇറാന്റെ മുതിർന്ന സൈനിക വക്താവ് ആവശ്യപ്പെട്ടു.
ദക്ഷിണ ഇറാനിലെ രണ്ട് പാലങ്ങൾ, ഒരു റെയിൽവേ സ്റ്റേഷൻ, ഒരു വിമാനത്താവളം എന്നിവയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ എണ്ണ-വാതക നീക്കത്തിന് നിർണായക പങ്കുവഹിക്കുന്ന തന്ത്രപ്രധാനമായ പാതയാണിത്. ഹോർമോസ്ഗാൻ പ്രവിശ്യയിൽ പാലങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ടെലിഗ്രാമിലൂടെ സ്റ്റേറ്റ് ടിവി അറിയിച്ചു. ഇറാനിലെ ഏക സിവിൽ ആണവനിലയം സ്ഥിതി ചെയ്യുന്ന പടിഞ്ഞാറൻ നഗരമായ ബുഷെഹ്റിലും രണ്ട് സ്ഫോടനങ്ങൾ ഉണ്ടായതായി ടെഹ്റാനിലെ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. ഇത് അമേരിക്കൻ ശത്രുക്കളുടെ ക്രൂരമായ ആക്രമണത്തിന്റെ തുടർച്ചയാണെന്നും അവർ വിശേഷിപ്പിച്ചു.
അഹ്വാസിലെ കുട്ടികളുടെ കാൻസർ ആശുപത്രിക്ക് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് വ്യാഴാഴ്ച അറിയിച്ചു. യുഎസ് വ്യോമാക്രമണത്തെ തുടർന്ന് ആശുപത്രി ഒഴിപ്പിച്ചതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ അറിയിച്ചു.
ജൂണിലെ യുഎസ്-ഇറാൻ കരാറിന് ശേഷം ഹോർമൂസ് കടലിടുക്ക് താൽക്കാലികമായി തുറന്നുകൊടുത്തിരുന്നെങ്കിലും, യുഎസ് ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഇത് വീണ്ടും അടച്ചിടുമെന്ന് ടെഹ്റാൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇറാനിലെ തുറമുഖങ്ങൾക്ക് മേൽ യുഎസ് വീണ്ടും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഒമാൻ ഉൾക്കടലിൽ ഒരു കപ്പൽ യുഎസ് സൈന്യം പരിശോധിച്ചതായും ഉപരോധം പുനരാരംഭിച്ചതിന് ശേഷം മൂന്ന് കപ്പലുകളുടെ റൂട്ട് മാറ്റിയതായും അമേരിക്കൻ മിലിട്ടറി അറിയിച്ചു.
കഴിഞ്ഞ ആഴ്ച മുതൽ ആരംഭിച്ച യുഎസ് ആക്രമണങ്ങളിൽ ഇറാനിൽ ഇതുവരെ കുറഞ്ഞത് 30 പേരെങ്കിലും കൊല്ലപ്പെട്ടതായി സർക്കാർ വക്താവ് ഫാത്തിമ മൊഹാജെറാനി പറഞ്ഞു. കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മുന്നറിയിപ്പ് നൽകി. എന്നാൽ പ്രസിഡന്റ് ട്രംപ് നയതന്ത്ര ചർച്ചകൾക്ക് ഇപ്പോഴും തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു.

Comments