തിരുവനന്തപുരം: ഫുട്ബോൾ ലോകകപ്പിൽ മുത്തമിടുന്നത് അർജന്റീനയോ സ്പെയിനോ? വിജയികൾ ആരായാലും ഫുട്‌ബോൾ പ്രേമികൾക്ക് തടസ്സമില്ലാതെ കളി കാണുന്നതിന് സംസ്ഥാന സർക്കാർ അവസരമൊരുക്കി. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനമായ ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
ഞായറാഴ്ചത്തേക്ക് ഫുട്‌ബോളിന് വേണ്ടി നമ്മള്‍ അധിക വിലയ്ക്ക് വൈദ്യുതി വാങ്ങുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് വൈദ്യുതി വാങ്ങുന്നത്. പകല്‍ ഇത്തരത്തില്‍ വൈദ്യുതി വാങ്ങേണ്ട ആവശ്യമില്ല. എന്നാൽ, വൈദ്യുതിയുടെ ഉപഭോഗത്തിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും പ്രശ്നം ദീർഘകാലാടിസ്ഥാനത്തിൽ മാത്രമേ പരിഹരിക്കാനാവൂ എന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടിയതും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണം. ആവശ്യമായതിനെക്കാൾ 400-500 മെഗാവാട്ട് വൈദ്യുതി കുറവാണെന്നാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാലാണ് പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവുണ്ടായത്.

Comments