പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച സിപിഐയുടെ നിലപാട് പലതവണ വ്യക്തമാക്കിയതാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഈ വിഷയത്തിൽ തർക്കം മൂർച്ഛിപ്പിക്കാൻ പാർട്ടിക്ക് താൽപര്യമില്ലെന്നും എൽഡിഎഫിന്റെ ഐക്യം സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫ് നിരവധി പാർട്ടികളുടെ കൂട്ടായ്മയാണെന്നും അതിൽ ഒരു പാർട്ടിയും മറ്റൊന്നിനേക്കാൾ മുകളിലോ താഴെയോ അല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയ്ക്ക് എൽഡിഎഫ് രാഷ്ട്രീയമാണ് പ്രധാനമെന്നും അതിന് ക്ഷതമേൽക്കുന്ന നടപടികളിലേക്ക് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിക്കാത്ത സാഹചര്യം വന്നാൽ അപ്പോൾ നിലപാട് സ്വീകരിക്കാമെന്നും ഇപ്പോൾ അനാവശ്യ വിവാദങ്ങൾക്ക് ഇടയാക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐയും സിപിഐഎമ്മും തമ്മിൽ ചർച്ച നടത്താൻ പ്രത്യേക മുഹൂർത്തമോ ആഹ്വാനമോ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾക്കിടയിൽ വ്യത്യസ്ത നിലപാടില്ലെന്നും പ്രതിപക്ഷ നേതൃസ്ഥാനം സിപിഐഎമ്മിന്റെ അവകാശമാണെന്നും ആരെ തിരഞ്ഞെടുക്കണമെന്നത് സിപിഐഎം തീരുമാനിക്കേണ്ട വിഷയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖഭാവത്തെ വ്യാഖ്യാനിക്കാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Comments