മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി ടാറ്റയുടെ 10,000 കോടി രൂപ നിക്ഷേപം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമർശത്തെ വിമർശിച്ച് സിപിഎം നേതാവ് പി. രാജീവ്. ടാറ്റയുടെ അനുബന്ധ സ്ഥാപനമായ ആർട്സൺസ് നിക്ഷേപ പദ്ധതി മുൻ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചതും പിന്നീട് ഇൻവെസ്റ്റ് കേരള 2025-ൽ അവതരിപ്പിച്ചതുമായ പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേ പദ്ധതിയെ ഇപ്പോൾ മിഷൻ സമുദ്രയുടെ ഭാഗമായി മുഖ്യമന്ത്രി അവതരിപ്പിക്കുകയാണെന്ന് ആരോപിച്ച പി. രാജീവ്, "മുഖ്യമന്ത്രി ബുദ്ധിജീവിയാകേണ്ടതില്ല, കുറച്ച് ബുദ്ധിയെങ്കിലും വേണം" എന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ടാറ്റ തള്ളിക്കളഞ്ഞത് ഗൗരവകരമാണെന്നും ഇത്തരമൊരു പ്രതികരണം ടാറ്റയുടെ ഭാഗത്തുനിന്ന് ആദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാരും രംഗത്തെത്തി. മിഷൻ സമുദ്രയുടെ ഭാഗമായി വിവിധ പദ്ധതികളിലൂടെയും നിക്ഷേപകരിലൂടെയും സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയാണ് ഏകദേശം 10,000 കോടി രൂപയെന്ന് മുഖ്യമന്ത്രി പരാമർശിച്ചതെന്ന് സർക്കാർ അറിയിച്ചു.
ടാറ്റയുമായി 10,000 കോടി രൂപയുടെ ഏക നിക്ഷേപ കരാർ അന്തിമമായിട്ടില്ലെന്നും, കേരളത്തെ രാജ്യത്തെ പ്രമുഖ കപ്പൽ നിർമാണ-സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കാനുള്ള സർക്കാരിന്റെ കാഴ്ചപ്പാടാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയതെന്നും സർക്കാർ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി.

Comments