തിരുവനന്തപുരം : ശശി തരൂർ എം പി തിരുവനന്തപുരം പിഎംജിയിലെ സ്വകാര്യ ഹോട്ടലിൻ്റെ ലിഫ്റ്റിൽ കുടുങ്ങി. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശശി തരൂർ എം പി. ലിഫ്റ്റിന് സാങ്കേതിക തകരാറായിരുന്നു. ഓവർ ലോഡിനെ തുടർന്ന് ലിഫ്റ്റ് ആറാം നിലയിൽ നിന്നു. തുടർന്ന് സ്ഥലത്ത് ഫയർഫോഴ്‌സ് എത്തി.
അര മണിക്കൂറായി ലിഫ്റ്റിൽ കുടുങ്ങി. പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഉടൻ സമയോചിത ഇടപെടൽ നടത്തിയ ഫയർ ഫോഴ്‌സിന് അദ്ദേഹം നന്ദി അറിയിച്ചു. ഫയർ ഫോഴ്‌സ് ജീവനക്കാരെ ശശി തരൂർ ഷാൾ അണിയിച്ചു.
അര മണിക്കൂറായി ലിഫ്റ്റിൽ കുടുങ്ങി. പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഉടൻ സമയോചിത ഇടപെടൽ നടത്തിയ ഫയർ ഫോഴ്‌സിന് അദ്ദേഹം നന്ദി അറിയിച്ചു. ഫയർ ഫോഴ്‌സ് ജീവനക്കാരെ ശശി തരൂർ ഷാൾ അണിയിച്ചു.

Comments