ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ എത്തിയ പുതിയ ചിത്രമാണ് ' വരവ്'. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് നെഗറ്റീവ് റിവ്യൂ നടത്തിയ വ്ളോഗേഴ്സിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാജി കൈലാസ്. സംവിധായകന്റെ ഇളയ മകന് റുഷിനാണ് അദ്ദേഹത്തെ സിനിമയ്ക്ക് ലഭിച്ച നെഗറ്റീവ് റിവ്യൂകള്‍ കാണിച്ച് കൊടുത്തത്.
ഞാന്‍ ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത സിനിമയാണ് വരവ്. ഞാന്‍ വര്‍ക്ക് ചെയ്ത സിനിമയായതുകൊണ്ട് അതിന് വന്ന റിവ്യൂസെല്ലാം കണ്ടിരുന്നു. ഇന്നലെ ഉച്ചവരെ പടത്തിന് പോസിറ്റീവ്സാണ് വന്നത്. എന്നാല്‍ ഉച്ചയ്ക്കുശേഷം നെഗറ്റീവ് റിവ്യൂസാണ് വന്നത്. ഈ റിവ്യൂസെല്ലാം അച്ഛനെ കാണിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ചോദിക്കാം എന്ന് പറഞ്ഞാണ് റുഷിന്‍ വീഡിയോ ആരംഭിച്ചത്.
റിവ്യൂകള്‍ കണ്ടശേഷം ഇതെല്ലാം എന്നെ കേള്‍പ്പിച്ചപ്പോള്‍ നിനക്ക് സമാധാനമായോയെന്ന് മകനോട് ചോദിച്ചുകൊണ്ടാണ് ഷാജി കൈലാസ് സംസാരിച്ചു തുടങ്ങിയത്. '' കച്ചവട സാധ്യത മുന്‍ നിര്‍ത്തിയാണ് ഇടി പടം ചെയ്തത്. ചിലര്‍ പറഞ്ഞു സിനിമ പാളിയെന്ന് മറ്റ് ചിലര്‍ കൊള്ളാമെന്ന് പറയുന്നു. അതില്‍ എനിക്ക് എന്ത് ചെയ്യാന്‍ കഴിയും?. എനിക്ക് ഇഷ്ടമുള്ള റിവ്യൂവറാണ് അശ്വന്ത് കോക്ക്. അദ്ദേഹം പറയുന്നത് പുള്ളിക്ക് സിനിമ വര്‍ക്കായില്ലെന്നാണ്. അശ്വന്ത് പറയുന്ന കാര്യങ്ങള്‍ ഞാന്‍ ശരിയാക്കിയെടുക്കാം.
പുള്ളി പറയുന്ന കാര്യങ്ങള്‍ പുള്ളിയുടെ ആംഗിളില്‍ വെച്ച് നോക്കുമ്പോള്‍ കറക്ടാണ്. പിന്നെ റിവ്യൂവേഴ്സ് പറഞ്ഞതില്‍ കുറച്ച് കാര്യങ്ങള്‍ അവര്‍ക്ക് മനസിലാക്കി കൊടുക്കേണ്ടതുണ്ട്. അവരെല്ലാം വന്നാല്‍ ഞാനും സാജനും കൂടി ഇരുന്ന് എല്ലാം പറഞ്ഞ് കൊടുക്കാം. അതുപോലെ സിനിമയെ കുറിച്ച് റിവ്യു പറഞ്ഞോളൂ. പക്ഷെ ഈ സിനിമയ്ക്ക് വേണ്ടി പണം മുടക്കിയ കുറച്ച് ആളുകളുണ്ട്. അവരെ ഇതൊന്നും ബാധിക്കരുത്. ആദ്യത്തെ ഒരാഴ്ച ഏത് സിനിമയായാലും അത് ജനങ്ങള്‍ക്ക് വിട്ടുകൊടുക്കൂ.
അതിനുശേഷം റിവ്യു പറഞ്ഞോളൂ. തമിഴ്നാട്ടില്‍ അങ്ങനൊരു നിയമം വന്നിട്ടുണ്ട്. ആദ്യത്തെ ഒരാഴ്ച സിനിമയുടെ റിവ്യു ഇടാന്‍ പാടില്ല. ജനങ്ങളാല്‍ റിജക്ട് ചെയ്യപ്പെട്ടാല്‍ പ്രശ്നമില്ല. പക്ഷെ ചില ആളുകളാല്‍ പ്രേക്ഷകര്‍ ഇന്‍ഫ്ലൂവന്‍സ് ആക്കപ്പെട്ട് തിയേറ്ററിലേക്ക് വരുന്നില്ല. ഞാന്‍ ഉണ്ടാക്കിയത് പഴഞ്ചന്‍ സ്റ്റൈലിലുള്ള സിനിമയാണെന്ന് പറഞ്ഞാല്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. അങ്ങനെയായിപ്പോയി മോനെ. ടിവി സീരിയല്‍ പോലെ പടം പിടിക്കാന്‍ എനിക്ക് അറിയില്ല. ഞാന്‍ എന്റെ ഇഷ്ടത്തിന് അല്ലേ പടം എടുക്കുക. എഡിറ്റിങിനേയോ എഡിറ്ററേയോ കുറ്റം പറയരുത് പല ഷോട്ടുകളും എന്റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം വെച്ചത്. ടെക്നീഷ്യന്മാരെ കുറ്റം പറയരുത്. അവര്‍ കറക്ടായി എല്ലാം ചെയ്തിട്ടുണ്ട്. കുറ്റം പറയണമെങ്കില്‍ എന്നെ പറഞ്ഞോളൂ. ഞാന്‍ അല്ലേ തീരുമാനമെടുത്തത്. നയന്റീസിനും ടുത്വസെന്റിനും ഇടയിലുള്ള ടൈപ്പ് സിനിമ ചെയ്യാമെന്ന് പറഞ്ഞാണ് വരവ് എടുത്ത്. അത് എഴുതി കാണിച്ചില്ലെന്ന് മാത്രം. ഞാന്‍ ഇനിയും അസാധ്യമായ സിനിമകള്‍ ചെയ്യും. സിനിമ എടുക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല.
നെഗറ്റീവ് റിവ്യു കാണുമ്പോള്‍ എനിക്കും നെഗറ്റീവ് അടിക്കുന്നു. പിന്നെ നല്ല സ്ക്രിപ്റ്റ് കിട്ടാത്തതാണ് പ്രശ്നമെന്ന് പറയുന്നവരോട്. എല്ലാവരും സ്ക്രിപ്റ്റ് വായിച്ചശേഷമാണ് സിനിമ ചെയ്യുന്നത്. ചിലത് പാളിപ്പോകും. അത് ക്ഷമിക്കൂ. അടുത്തതില്‍ പിടിക്കാം. റിവ്യൂവേഴ്സ് ഒരു ഗംഭീര സ്ക്രിപ്റ്റ് എനിക്ക് തരൂ. ഞാന്‍ അത് സിനിമയാക്കി ചെയ്ത് തരാം. ഗംഭീര സ്ക്രിപ്റ്റ് ആയിരിക്കണം. സ്ക്രിപ്റ്റ് നല്ലതാകും ചിലപ്പോള്‍ ഞാന്‍ എടുത്ത് കുളമായതാകും. ബൈക്കില്‍ വരുന്നവരെല്ലാം ഗുണ്ടകളാണ് മയക്ക് മരുന്ന് കടത്തുന്നവരാണ് എന്ന രീതിയില്‍ എന്തിന് അവതരിപ്പിച്ചിരിക്കുന്നുവെന്ന് ചോദിക്കുന്നവരോട് പോലീസ് സ്റ്റേഷനില്‍ തിരക്കിയാല്‍ അറിയാം ഇത്തരം കേസുകളില്‍പ്പെട്ട് നൂറ് കണക്കിന് ബൈക്കുകളാണ് അവിടെ പിടിച്ച് വെച്ചിരിക്കുന്നത്. മയക്ക് മരുന്ന് കടത്ത്, കള്ളക്കടത്ത്, ഹവാല പണം കൊണ്ടുപോകുന്നത്, അക്രമം തുടങ്ങിയവയെല്ലാം ബൈക്കില്‍ എത്തിയാണ് ആളുകള്‍ ചെയ്യുന്നത്. ന്യൂസ് ശ്രദ്ധിച്ചാല്‍ മനസിലാകും. അര്ജുന് അശോകന് താമര കുളത്തില്‍ കുളിക്കുന്ന സീനിനെ പരിഹസിക്കുന്നവരോട് അങ്ങനൊരു കുളം മറയൂരിലുണ്ട്.
എറണാകുളം സിറ്റിയിലിരിക്കുന്നവര്ക്ക് അത് മനസിലാവില്ല. അണ്ടര്‍ വാട്ടര്‍ സീനിനെ കുളി സീന്‍ എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ വല്ലാതെ വരുന്നു. ഞാന്‍ സിനിമ എടുക്കുന്നത് സോ കോള്‍ഡ് റിവ്യൂവേഴ്സിനെ തൃപ്തിപ്പെടുത്താനല്ല. ഏത് ആംഗിളില്‍ എടുക്കണമെന്ന് ഞാന്‍ അല്ലേ തീരുമാനിക്കുന്നത്. ഷാജി കൈലാസിന്റെ തിരിച്ച് വരവ് ഉണ്ടായില്ലെന്ന് പറയുന്നവരോട് തിരിച്ച് വരാന്‍ ഞാന്‍ എവിടേയും പോയിട്ടില്ല. നിങ്ങള്‍ ജനിക്കും മുമ്പ് സിനിമ എടുത്തയാളാണ് ഞാന്‍. എനിക്ക് ടെന്‍ഷനില്ല''.- ഷാജി കൈലാസ് പറഞ്ഞു.

Comments