ഡൽഹി ജന്തർമന്തറിൽ നിരാഹാര സമരം നടത്തിയിരുന്ന സോനം വാങ്ചുക്കിനെ പൊലീസ് ബലമായി ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജന്തർമന്തറിൽ ഇന്ന് നടന്നത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമേറ്റ കളങ്കമാണെന്ന് അദ്ദേഹം പറഞ്ഞു. എതിർസ്വരങ്ങളെ ബിജെപി ദേശവിരുദ്ധരായി കാണുകയാണെന്നും കോട്ടയിലും ഡെറാഡൂണിലും ഉയർന്ന വിദ്യാർഥി പ്രതിഷേധം ഇനി ഡൽഹിയിലും ശക്തമാകുമെന്നും ഖാർഗെ പ്രതികരിച്ചു.
തിങ്കളാഴ്ച സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പാർലമെന്റ് മാർച്ചിൽ സോനം വാങ്ചുക്കിനെ പ്രതിനിധീകരിച്ച് താൻ പങ്കെടുക്കുമെന്ന് ഭാര്യ ഗീതാഞ്ജലി അങ്മോ അറിയിച്ചു. സോനത്തെ തടഞ്ഞാൽ പ്രക്ഷോഭം അവസാനിക്കുമെന്ന് ആരും കരുതേണ്ടെന്നും അവർ വ്യക്തമാക്കി.
ഇന്ന് രാവിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയോഗിച്ച ഡോക്ടർമാർ ജന്തർമന്തറിലെത്തിയെങ്കിലും സോനത്തെ പരിശോധിക്കാൻ സിജെപി പ്രവർത്തകർ അനുവദിച്ചില്ല. പിന്നാലെ മഫ്തിയിലുണ്ടായിരുന്ന പൊലീസ് സംഘം ഡോക്ടർമാർക്കൊപ്പം സമരവേദിയിലെത്തി അർധസൈനിക വിഭാഗത്തിന്റെ സഹായത്തോടെ സോനം വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. മാധ്യമങ്ങൾക്ക് ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ തുണികൊണ്ട് മറച്ചാണ് അദ്ദേഹത്തെ ആംബുലൻസിൽ കയറ്റിയത്.
നിരാഹാര സമരത്തിലിരുന്ന വിദ്യാർഥികളെ മാറ്റാനുള്ള പൊലീസിന്റെ ശ്രമം പ്രതിഷേധക്കാർ തടഞ്ഞു. ഇതിനിടെ വീട്ടുതടങ്കലിലായിരുന്ന അഭിജിത് ദീപകെ പിന്നീട് സമരവേദിയിലെത്തി കേന്ദ്ര സർക്കാരിനെയും ഡൽഹി പൊലീസിനെയും വിമർശിച്ചു.ഹൈക്കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് ഡൽഹി പൊലീസ് വിശദീകരിച്ചു. സോനം വാങ്ചുക്കിനെ കുറച്ചുദിവസം നിരീക്ഷണത്തിൽ തുടരുമെന്ന് സഫ്ദർജംഗ് ആശുപത്രിയും അറിയിച്ചു. സോനത്തിന് പകരമായി താൻ നിരാഹാര സമരം തുടരുമെന്ന് അഭിജിത് ദീപകെ പ്രഖ്യാപിച്ചു. സംഭവത്തെ കോൺഗ്രസ്, സിപിഐ, സിപിഐഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അപലപിച്ചു. സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് സിപിഐഎം നേതാവ് വൃന്ദ കാരാട്ടും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സമരവേദിയിലെത്തി.

Comments