തിരുവനന്തപുരം: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി. ജന വിശ്വാസ് നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം കഴിഞ്ഞ ദിവസം ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഒരാളെ കോടതി 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവിനും ശിക്ഷിച്ചു.
പരിശോധനയ്ക്കിടെ ടിക്കറ്റില്ലെന്ന് കണ്ടെത്തിയ യാത്രക്കാരനോട് 600 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു. തുടർന്ന് കൊല്ലം ആർപിഎഫ് സ്റ്റേഷനിലേക്ക് കൈമാറിയ ഇയാൾക്കെതിരെ 1989ലെ റെയിൽവേ ആക്ടിലെ സെക്ഷൻ 137, 145(ബി), 146 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പൂർത്തിയാക്കിയ ശേഷം കൊല്ലം സ്പെഷൽ ക്ലാസ് റെയിൽവേ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
കേസ് പരിഗണിച്ച സ്പെഷൽ ക്ലാസ് റെയിൽവേ മജിസ്ട്രേറ്റ് ജസ്റ്റിൻ മാർട്ടിൻ പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവും വിധിച്ചു.
2026ലെ ജന വിശ്വാസ് നിയമപ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞത് 500 രൂപയാണ് പിഴ. ജനറൽ കോച്ചിൽ പിടിക്കപ്പെട്ടാൽ കുറഞ്ഞ ദൂരത്തിനുള്ള യാത്രാനിരക്കുൾപ്പെടെ 570 രൂപയും, സ്ലീപ്പർ കോച്ചിൽ (200 കിലോമീറ്റർ വരെ) 780 രൂപയും അടയ്ക്കണം. 1989ലെ റെയിൽവേ ആക്ടിലെ സെക്ഷൻ 137, 138 പ്രകാരമാണ് ഈ പിഴ ഈടാക്കുന്നത്.

Comments