കാഠ്മണ്ഡു: മലയോര രാജ്യമായ നേപ്പാളില്‍ മണ്‍സൂണ്‍ കാലത്ത് മാരകമായ വെള്ളപ്പൊക്കങ്ങളും ഉരുള്‍പൊട്ടലുകളും പതിവാണ്. എന്നാല്‍ റോയിട്ടേഴ്സ് പുറത്തുവിട്ട ഈ വാര്‍ത്തയില്‍, നേപ്പാളിലുണ്ടായ വലിയ ദുരന്തത്തില്‍ ഒരു മാവിന്റെ സഹായത്തോടെ മാത്രം ജീവന് തിരിച്ചുകിട്ടിയ 24 കാരനായ ബിബെക് കുമാലിന്റെ അതിജീവന കഥയാണ് പറയുന്നത്.
ചൈനയുടെ ടിബറ്റ് അതിര്‍ത്തിക്ക് സമീപമുള്ള റാസുവ ജില്ലയ്ക്ക് താഴെയായി ബിദുര്‍ എന്ന സ്ഥലത്ത് ഒരു പുതിയ വീടിന് പുറത്ത് ടോയ്ലറ്റ് കുഴി നിര്‍മ്മിക്കുകയായിരുന്നു ബിബെക് കുമാല്‍. പെട്ടെന്ന് ഒരു വലിയ ശബ്ദം കേള്‍ക്കുകയും, ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ മാറാന്‍ വിളിച്ചുപറയുകയും ചെയ്തു. എന്നാല്‍ അതിനുമുമ്പ് തന്നെ ചെളിയും വെള്ളവും പാറക്കല്ലുകളും ഒരു മലവെള്ളപ്പാച്ചില്‍ പോലെ ഇരച്ചെത്തി.
തന്റെ സഹപ്രവര്‍ത്തകര്‍ നേരത്തെ തന്നെ ഓടിരക്ഷപ്പെട്ടെങ്കിലും, കുമാല്‍ കുഴിയില്‍ നിന്ന് പുറത്തുകടക്കുന്നതിനിടയില്‍ ആ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടു. 'ഞാന്‍ ഓടാന്‍ തുടങ്ങി, തുടര്‍ന്ന് ഒരു ഭൂകമ്പമെന്നോണം വലിയൊരു വെള്ളച്ചാട്ടം ഇരച്ചുവന്നു' എന്ന് കഠ്മണ്ഡുവിലെ നാഷണല്‍ ട്രോമ സെന്ററിലെ കിടക്കയില്‍ ഇരുന്ന് കുമാല്‍ ഓര്‍ക്കുന്നു. വെള്ളം അദ്ദേഹത്തെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ താഴേക്ക് വലിച്ചുകൊണ്ടുപോയി. എങ്കിലും ഭാഗ്യവശാല്‍ ഒരു മാവിന് കുടുങ്ങുകയായിരുന്നു. ആ മാവില്ലായിരുന്നെങ്കില് താന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചേനെ എന്ന് അദ്ദേഹം പറയുന്നു.
അപകടത്തില്‍ പരിക്കേറ്റ മറ്റുചിലര്‍ക്കൊപ്പം ചികിത്സയിലാണ് കുമാല്‍ ഇപ്പോള്‍. അധികാരികള്‍ 114-ലധികം ആളുകളെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മാവില്‍ പറ്റിപ്പിടിച്ച് കിടക്കുമ്പോള്‍ താന്‍ ജോലി ചെയ്തിരുന്ന വീട് വെള്ളത്തില്‍ ഒലിച്ചുപോയത് താന്‍ കണ്ടതായി കുമാല്‍ പറഞ്ഞു. പിന്നീട് പോലീസെത്തിയാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
കുമാലിന്റെ എതിര്‍വശത്തെ കിടക്കയില്‍, 11 വയസ്സുള്ള റിഹാന ലാമിച്ചാനെയും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അവള് വെള്ളപ്പൊക്കത്തില്‍ പെട്ടത്. പരിക്കുകളോടെയാണെങ്കിലും മകളെ സുരക്ഷിതമായി കണ്ടെത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അമ്മ റീത്ത. 2015-ലെ വിനാശകരമായ ഭൂകമ്പത്തെ അതിജീവിച്ചവരാണ് നേപ്പാളിലെ പല ജനങ്ങളും.

Comments