തിരുവനന്തപുരം: മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണെന്ന് അദ്ദേഹം ചോദിച്ചു. ഗണേഷ് കുമാർ സർക്കാരിന്റെയോ എൻഎസ്എസിന്റെയോ ഭാഗമല്ലെന്നും, അതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്നം സമാധി മന്ദിരം ആവശ്യപ്പെടുന്നവർക്ക് തുറന്നുനൽകാറുണ്ടെന്നും, ആവശ്യപ്പെടാത്ത സമയത്ത് അത് തുറന്നുവെക്കാനാകില്ലെന്നും ജി. സുകുമാരൻ നായർ വ്യക്തമാക്കി. സമാധി തുറന്നിട്ട് വീട്ടിലേക്ക് പോകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി തന്നെ അപമാനിച്ചെന്ന ജി. സുകുമാരൻ നായരുടെ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് കെ.ബി. ഗണേഷ് കുമാർ നേരത്തെ രംഗത്തെത്തിയിരുന്നു. വി.ഡി. സതീശൻ എൻഎസ്എസിനെയോ മറ്റേതെങ്കിലും സമുദായത്തെയോ അപമാനിക്കുന്നതായി കണ്ടിട്ടില്ലെന്നും, വ്യക്തിപരമായി പരിചയമുള്ള ആളെന്ന നിലയിൽ ഇത്തരം വിമർശനം ശരിയല്ലെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു.
അതോടൊപ്പം, സുകുമാരൻ നായരെ ലക്ഷ്യമിട്ട് ഗണേഷ് കുമാർ രൂക്ഷ വിമർശനവും ഉന്നയിച്ചു. ഏകാധിപത്യ നിലപാടുകൾക്ക് ദീർഘകാലം നിലനിൽക്കാനാകില്ലെന്നും, മന്നത്ത് ആചാര്യന്റെ സമാധി മന്ദിരം എല്ലാവർക്കുമായി തുറന്നുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കിയ നടപടി നീതിപൂർവമാണോയെന്ന് സമൂഹം വിലയിരുത്തണമെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.

Comments