
സഹോദരന് റിങ്കു ടോമിയുടെയും നടി മുക്തയുടെയും മകളായ കണ്മണി എന്ന കിയാരയുടെ പത്താം ജന്മദിനത്തില് ആശംസകളുമായി ഗായിക റിമി ടോമി. ‘കൊച്ചമ്മേടെ കണ്മണിക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍’ എന്ന കുറിപ്പോടെയാണ് കിയാരയ്ക്ക് റിമി ആശംസകള്‍ അറിയിച്ചത്. ഒപ്പം കണ്മണിക്കൊപ്പമുളള ചിത്രങ്ങളും റിമി പങ്കുവെച്ചു. എന്റെ കമ്മണിക്കുട്ടിക്ക് കൊച്ചമ്മേടെ ചക്കര ഉമ്മ എന്നും ചിത്രത്തിനൊപ്പം റിമി കുറിച്ചിട്ടുണ്ട്.
കുഞ്ഞു കണ്മണിയെ കൈകളിലെടുത്തുളള ചിത്രങ്ങളും റിമി പങ്കുവെച്ചിട്ടുണ്ട്. കിയാരയുടെയും റിമിയുടെ സഹോദരിയുടെ മക്കള്ക്കൊപ്പവുമുളള ചിത്രങ്ങളും റിമി തന്റെ ഇന്സ്റ്റരഗാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.
നടി മുക്തയും മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഹൃദയം തൊടുന്ന കുറിപ്പിലൂടെയാണ് മുക്ത മകള്‍ക്ക് ജന്മദിനാശംസകള് അറിയിച്ചത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് നടി മുക്തയും മകള്‍ കണ്മണി എന്ന കിയാരയും. പത്താം വളവ് എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ മകളായി കിയാര അഭിനയിച്ചിട്ടുണ്ട്. കിങ് ഓഫ് കൊത്ത അടക്കം നിരവധി സിനിമകളില്‍ കിയാര അഭിനയിച്ചു കഴിഞ്ഞു. പാട്ടും നൃത്തവും കുക്കിങ് വീഡിയോയുമൊക്കെയായി ഇരുവരും സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ക്ക് പ്രിയങ്കരികളാണ്.
മീശമാധവനിലെ‘ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ ’എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ശ്രദ്ധനേടുന്നത്. പിന്നീട് നിരവധി മലയാള ഗാനങ്ങള്‍ ആലപിച്ചു. റിമിയുടെ സ്റ്റേജ് പരിപാടികള്‍ക്കും നിരവധി ആരാധകരാണുളളത്.







Comments