ഇന്ത്യയിൽ ഗർഭിണിയായിരിക്കുമ്പോൾ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും സാംസ്കാരികമായി അനുഭവിച്ച വ്യത്യസ്തതകളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് സോഫിയ എന്ന റഷ്യൻ യുവതി. ഗർഭകാലം എന്നത് ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണെങ്കിലും, ഒരു വിദേശ രാജ്യത്ത് അത് അനുഭവിക്കുമ്പോൾ ചില പ്രത്യേക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്ന് സോഫിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ഇന്ത്യയിലെത്തിയ ആദ്യത്തെ ഗർഭകാലമായതിനാൽ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യാൻ സാധിക്കുന്നില്ലെങ്കിലും, കഴിഞ്ഞുപോയ കുറേ മാസങ്ങൾ തനിക്ക് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന് അവർ പറയുന്നു.
ഇന്ത്യയിലെ ഗർഭകാലത്ത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയ പ്രധാന കാര്യങ്ങളായി സോഫിയ നാല് കാര്യങ്ങളാണ് എണ്ണി പറയുന്നത്. ഗർഭിണികൾ കനത്ത വിശ്രമം എടുക്കണമെന്നും വ്യായാമങ്ങൾ പൂർണ്ണമായി ഒഴിവാക്കണമെന്നുമാണ് ഇന്ത്യയിലെ പൊതുവായ ധാരണയെന്നും, എന്നാൽ ഗർഭകാലം എന്നത് ഒരു അസുഖമല്ലെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നുവെന്നും അവർ വ്യക്തമാക്കി. കൂടാതെ, ഗർഭകാലത്തെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളെയും അവർ ചോദ്യം ചെയ്യുന്നുണ്ട്. തന്റെ വയറ് മറച്ചുപിടിക്കാൻ താൽപ്പര്യമില്ലെന്നും, ഈ കാലഘട്ടത്തെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നുവെന്നും തനിക്ക് മനോഹരമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ധരിക്കുമെന്നും സോഫിയ തുറന്നടിച്ചു.
ഇതിനുപുറമെ, മാതൃത്വ പരിചരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇംഗ്ലീഷ് അല്ലാത്ത മറ്റ് ഭാഷാ തടസ്സങ്ങൾ നേരിടേണ്ടി വരുന്നു എന്നതും വലിയൊരു വെല്ലുവിളിയാണെന്ന് അവർ പറയുന്നു. മെഡിക്കൽ റിപ്പോർട്ടുകൾ വീണ്ടും വായിക്കാനും വിവരങ്ങൾ സ്വയം കണ്ടെത്താനും പലപ്പോഴും ബുദ്ധിമുട്ടാകാറുണ്ട്. ഒപ്പം, ഇന്ത്യയിലെ കടുത്ത ചൂടും ഈർപ്പമുള്ള കാലാവസ്ഥയും ഗർഭകാലത്ത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. രാവിലെ പ്രഭാതഭക്ഷണം പാകം ചെയ്യുമ്പോൾ പോലും വിയർപ്പുകുളിക്കുന്ന അവസ്ഥയാണെന്നും, ചൂടും ആർദ്രതയും കാരണം പകൽസമയത്ത് പുറത്തിറങ്ങി നടക്കുക അസാധ്യമാണെന്നും സോഫിയ വിവരിക്കുന്നു.
സോഫിയയുടെ ഈ കുറിപ്പ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയും ലക്ഷക്കണക്കിന് ആളുകൾ ഇത് കാണുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ആരോഗ്യ സാഹചര്യങ്ങളും പരമ്പരാഗത രീതികളും ചൂണ്ടിക്കാട്ടി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ സ്ത്രീകളുടെ ശരീരപ്രകൃതിക്ക് അനുസരിച്ചാണ് ഗർഭകാലത്തെ വിശ്രമങ്ങളും മറ്റും പറയുന്നതെന്നും, ദൃഷ്ടി ദോഷം ഒഴിവാക്കാനാണ് ഇവിടെ ഗർഭിണികളുടെ വയറ് പൊതുസ്ഥലങ്ങളിൽ മറച്ചുപിടിക്കാൻ ആവശ്യപ്പെടുന്നതെന്നും ചില ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. എങ്കിലും, സ്വന്തം ഇഷ്ടങ്ങളും കാഴ്ചപ്പാടുകളും വ്യക്തതയോടെ തുറന്നുകാട്ടിയ സോഫിയയുടെ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Comments