ന്യൂജഴ്സി: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയ്നിനോടേറ്റ പരാജയത്തിന് പിന്നാലെയുണ്ടായ സംഘർഷങ്ങളെ തുടർന്ന്, അർജന്റീന താരങ്ങളുടെ നിരവധി ബന്ധുക്കളെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്.സ്പെയിനെതിരായ ഫൈനൽ മത്സരത്തിനിടയിൽ താരങ്ങൾ തമ്മിലുണ്ടായ കയ്യാങ്കളിക്കും സംഘർഷത്തിനുമൊടുവിലാണ് ഈ സംഭവങ്ങൾ.
എക്സ്ട്രാ ടൈമിൽ 1-0 എന്ന സ്കോറിന് സ്പെയിൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ സ്റ്റേഡിയത്തിൽ അസ്വസ്ഥതകൾ ഉടലെടുക്കുകയും, തുടർന്ന് താരങ്ങളുടെ കുടുംബാംഗങ്ങൾ ഇരുന്ന ഭാഗത്തേക്ക് പോലീസ് പ്രവേശിക്കുകയുമായിരുന്നു. അറസ്റ്റിലായവരുടെ കൃത്യമായ എണ്ണത്തെക്കുറിച്ചോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതിനെക്കുറിച്ചോ യു.എസ് അധികൃതർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. എങ്കിലും, അർജന്റീനൻ സ്ക്വാഡുമായി ബന്ധപ്പെട്ട ഒരു ഡസനോളം ആളുകളെ കസ്റ്റഡിയിലെടുത്തതായി കൊളംബിയൻ പ്രക്ഷേപകരുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലോകകപ്പ് തോൽവിക്ക് പുറമെ കുടുംബാംഗങ്ങൾ കസ്റ്റഡിയിലായെന്ന വാർത്തയും അർജന്റീനൻ ക്യാമ്പിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ വിജയത്തിന് ശേഷം അർജന്റീന ഫാൻസ് ഫോക്ക്ലാൻഡ് ദ്വീപുകളുടെ ബാനർ പ്രദർശിപ്പിച്ച സംഭവത്തിലും, മത്സരശേഷമുണ്ടായ കയ്യാങ്കളിയിലും ഫിഫ ഇതിനകം തന്നെ അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്.സംഭവത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ഇതുവരെ പ്രതികരിച്ചിട്ടില്ല.
കളി അവസാനിച്ചയുടനെ കളിക്കളത്തിൽ വൻ സംഘർഷമാണ് അരങ്ങേറിയത്. സ്പെയ്ൻ ഡിഫൻഡർ എറിക് ഗാർഷ്യയുടെ കഴുത്തിൽ പിടിച്ച് തറയിൽ വീഴ്ത്തിയതിന് അർജന്റീന മിഡ്ഫീൽഡർ ലിയാൻഡ്രോ പരഡെസിന് മത്സരത്തിൽ നേരിട്ട് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. മത്സരശേഷം പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് അർജന്റീനൻ താരങ്ങൾ തങ്ങളുടെ കുടുംബാംഗങ്ങൾ ഇരുന്ന ഭാഗത്തേക്ക് ഓടിയെത്തുകയും, ഇത് റണ്ണേഴ്സ് അപ്പ് മെഡലുകൾ സ്വീകരിക്കുന്നത് വൈകിക്കാൻ ഇടയാക്കുകയും ചെയ്തു.

Comments