ന്യൂഡൽഹി: സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കോൺഗ്രസ് നീക്കം ശക്തമാകുന്നതിനൊപ്പം പൊലീസ് നടപടിയും രൂക്ഷമാകുന്നു. കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, പി.സി വിഷ്ണുനാഥ് എന്നീ നേതാക്കളെ കടുത്ത ബലപ്രയോഗം നടത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പി സി വിഷ്ണുനാഥിനെയും ഡീൻ കുരാക്കോസിനെയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലാക്കിയത്. പൊലീസ് വാഹനത്തിൽ വച്ച് തന്നെ കൈയേറ്റം ചെയ്തുവെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
മുഴുവൻ എംപിമാരെയും അണിനിരത്തിയായിരുന്നു കോൺഗ്രസ് പ്രതിഷേധത്തിനിറങ്ങിയത്. സമരമുഖത്തേക്ക് കേരള മുഖ്യമന്ത്രി വിഡി സതീശനും എത്തിയിരുന്നു. മന്ത്രിമാരടക്കമുള്ള കോൺഗ്രസ് നേതാക്കളെ ബലപ്രയോഗത്തിലൂടെ പൊലീസ് സമരമുഖത്തുനിന്ന് നീക്കി. കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയ നേതാക്കൾ കസ്റ്റഡിയിലായി.
പത്തോളം എംപിമാരും വനിതാ നേതാക്കളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുണ്ട്. രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള നേതാക്കളാണ് പ്രതിഷേധത്തിന്റെ മുൻനിരയിലുള്ളത്. ആളുകളെ തല്ലിച്ചതയ്ക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലെന്നും പൊലീസ് നടപടിയിൽ പ്രധാനമന്ത്രി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ഇത് വിദ്യാർത്ഥികളുടെ പ്രശ്നമാണെന്നും യുവാക്കളുടെ ഭാവിയുടെ കാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Comments