തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് മറുപടിയായി കെപിസിസി സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് ബി.ജെ.പി.യുടെ മാര്‍ച്ച്. കുമ്മനം രാജശേഖരന് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്.
ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തിന് എതിരായിട്ടാണ് പ്രതിഷേധം നടക്കുന്നത്. ബാരിക്കേഡുകള്‍ ഉപയോഗിച്ച് പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. ഒരു വശത്ത് വനിതാപ്രവര്‍ത്തകയെ പുരുഷ പോലീസുകാര്‍ ആക്രമിച്ചെന്ന് ആരോപിച്ച് പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി.
പോലീസുമായി നേര്‍ക്കുനേര്‍ നില്ക്കുന്ന സ്ഥിതിയുണ്ടായി. പോലീസിനെതിരേ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി എത്തി. ഒരു വശത്ത് രാജീവ് ചന്ദ്രശേഖര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ബാരിക്കേഡ് മറികടന്ന് ബിജെപി പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ ഗൂഡാലോചന എന്നാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.

Comments