ന്യൂഡൽഹി: നീറ്റ് പരീക്ഷ പൂർണമായി റദ്ദാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി ഉന്നയിച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധം രാജ്യത്തിന്റെ ശ്രദ്ധ വീണ്ടും നീറ്റ് വിഷയത്തിലേക്ക് തിരിച്ചതായി അദ്ദേഹം എക്സിൽ കുറിച്ചു.
നീറ്റ് പരീക്ഷയെ തുടക്കം മുതൽ എതിർത്തത് തമിഴ്നാടാണെന്നും പരീക്ഷയിൽ ക്രമക്കേടുകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നേരത്തേ തന്നെ സംസ്ഥാനം നൽകിയിരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. പരീക്ഷയുടെ അപകടങ്ങളെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയതും തമിഴ്നാടും ഡിഎംകെയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നീറ്റ് പൂർണമായി റദ്ദാക്കണമെന്ന ആവശ്യമാണ് സമരത്തിന്റെ കേന്ദ്രവിഷയമായി തുടരേണ്ടതെന്നും രാജ്യത്തുടനീളമുള്ള വിദ്യാർഥി പ്രതിഷേധങ്ങൾക്ക് ഡിഎംകെ പിന്തുണ അറിയിക്കുന്നുവെന്നും സ്റ്റാലിൻ വ്യക്തമാക്കി.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നതിനിടെയാണ് ഡിഎംകെ നേതൃത്വവും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.ഡൽഹിയിലെ സമരം കേന്ദ്രസർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്നതോറും കൂടുതൽ ജനപിന്തുണ നേടുകയാണെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞിരുന്നു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അറസ്റ്റിലും അദ്ദേഹം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സിജെപി പ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്കും ആരംഭിച്ച സമരത്തിന് ഇടത് വിദ്യാർഥി സംഘടനകൾ തുടക്കം മുതൽ പിന്തുണ നൽകിയിരുന്നു. പിന്നീട് വിവിധ പ്രതിപക്ഷ പാർട്ടികളും എംപിമാരും സമരത്തിൽ പങ്കാളികളായി. സിപിഎം ജനറൽ സെക്രട്ടറിയും മറ്റ് കേന്ദ്ര നേതാക്കളും എംപിമാരും പൊലീസ് നടപടിക്കെതിരെ പ്രതിഷേധിച്ച് സമരത്തിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.

Comments