കഠിനമായി വ്യായാമം ചെയ്യുന്നവര്‍ക്കും ജിമ്മില്‍ പോകുന്നവര്‍ക്കും ബോഡിബില്‍ഡര്‍മാര്‍ക്കും മാത്രമേ പ്രോട്ടീന്‍ ആവശ്യമുള്ളൂ എന്നതാണ് പ്രോട്ടീനെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണകളിലൊന്ന്. ഇതൊരു തെറ്റായ സങ്കല്പമാണ്. കാരണം, നമ്മുടെ ആരോഗ്യത്തിനും ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും പ്രോട്ടീന്‍ അത്യാവശ്യമാണ്. ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും 0.8 മുതല്‍ 1.6 ഗ്രാം വരെ പ്രോട്ടീന്‍ നമുക്ക് ആവശ്യമാണ്. നമ്മുടെ ശരീരത്തിലുള്ള പേശികളുടെ അളവ്, ദിനചര്യകള്‍, പ്രായം എന്നിവയെ ആശ്രയിച്ച് ഇതില്‍ മാറ്റങ്ങള്‍ വരാം. പ്രായമായവര്‍ക്കും ചെറുപ്പക്കാര്‍ക്കും സാധാരണക്കാരേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമാണ്. കൂടാതെ, നിങ്ങള്‍ വ്യായാമം ചെയ്യുന്നയാളോ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നയാളോ ആണെങ്കില്‍ തീര്‍ച്ചയായും കൂടുതല്‍ പ്രോട്ടീന്‍ കഴിക്കേണ്ടതുണ്ട്.
നിങ്ങള്‍ ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കുന്നില്ലെങ്കില്‍ കാണപ്പെടുന്ന ചില ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്:
പ്രോട്ടീന്‍ കുറവിന്റെ ലക്ഷണങ്ങള്‍
1. തളര്‍ച്ചയും പേശികളുടെ ക്ഷയവും (Weakness and muscle loss) - മതിയായ പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ ശരീരത്തിലെ പേശികളുടെ അളവ് നിലനിര്‍ത്താന്‍ കഴിയില്ല. ഇത് കാരണം നിങ്ങള്‍ക്ക് തളര്‍ച്ച അനുഭവപ്പെടാന്‍ തുടങ്ങും. ചര്‍മ്മം തൂങ്ങുകയും പേശികളുടെ ബലം കുറയുകയും ചെയ്യും.
2. തുടര്‍ച്ചയായ വിശപ്പും ഭക്ഷണത്തോടുള്ള കൊതിയും (Constant hunger and cravings) - ഭക്ഷണത്തോടുള്ള സംതൃപ്തി (satiety) ഏറ്റവും കൂടുതല്‍ നല്‍കുന്ന പോഷകമാണ് പ്രോട്ടീന്‍. അതുകൊണ്ട് തന്നെ പ്രോട്ടീന്‍ കുറയുമ്പോള്‍ നിങ്ങള്‍ക്ക് എപ്പോഴും വിശപ്പും പലതരം ഭക്ഷണങ്ങള്‍ കഴിക്കാനുള്ള കൊതിയും അനുഭവപ്പെടും.
3. ഇടയ്ക്കിടെയുള്ള അണുബാധകള്‍ (Frequent infections) - നിങ്ങള്‍ക്ക് ഇടയ്ക്കിടെ അണുബാധകള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍, അത് പ്രോട്ടീന്റെ കുറവ് മൂലമാകാം. കാരണം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിക്ക് പ്രോട്ടീന്‍ അത്യന്താപേക്ഷിതമാണ്.
4. കുറഞ്ഞ ഊര്‍ജ്ജ നില (Low energy levels) - പ്രോട്ടീന്റെ അഭാവം ശരീരത്തിലെ ഊര്‍ജ്ജ നില കുറയ്ക്കും. അതിനാല്‍ എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ കഴിക്കുന്ന പ്രോട്ടീന്റെ അളവ് പരിശോധിക്കുക.
5. മാനസികാവസ്ഥയും ഉന്മേഷക്കുറവും (Mood and motivation) - നമ്മുടെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന തലച്ചോറിലെ രാസവസ്തുക്കളായ 'ന്യൂറോട്രാന്‍സ്മിറ്ററുകള്‍' നിര്‍മ്മിക്കാന്‍ പ്രോട്ടീന്‍ ആവശ്യമാണ്. പ്രോട്ടീന്‍ കുറയുമ്പോള്‍ ഈ ന്യൂറോട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനത്തെ അത് പ്രതികൂലമായി ബാധിക്കും.
6. മുറിവുകള്‍ ഉണങ്ങാന്‍ വൈകല്‍, കണ്ണിനു ചുറ്റുമുള്ള കറുപ്പ്, നീര്‍ക്കെട്ട് (Slower wound healing, dark circles, and swelling) - ശരീരത്തില്‍ പരിക്കേല്‍ക്കുമ്പോള്‍ അത് സുഖപ്പെടാന്‍ ആവശ്യമായ വീണ്ടെടുക്കല്‍ (recovery) പ്രക്രിയയ്ക്ക് പ്രോട്ടീന്‍ വേണം. പ്രോട്ടീന്റെ അളവ് വളരെ കുറയുമ്പോള്‍ മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കും. കൂടാതെ, ശരീരത്തിലെ വീക്കം (inflammation) കൂടുന്നത് കാരണം കണ്ണിനു ചുറ്റും കറുപ്പും ശരീരത്തില്‍ നീര്‍ക്കെട്ടും അനുഭവപ്പെടാം.
7. ചര്‍മ്മം, മുടി, നഖങ്ങള്‍ എന്നിവയെ ബാധിക്കുന്നു (Skin, hair, and nails take a hit) - പ്രോട്ടീന്‍ കുറയുമ്പോള്‍ ചര്‍മ്മം വയസ്സായതുപോലെയും ഈര്‍പ്പമില്ലാത്തതായും (dehydrated) തോന്നും. മുഴുവനായി മുടി കൊഴിയാനും നഖങ്ങള്‍ എളുപ്പത്തില്‍ പൊട്ടിപ്പോകാനും സാധ്യതയുണ്ട്.

Comments