തിരുവനന്തപുരം: സർക്കാർ അധികാരത്തിലെത്തി രണ്ട് മാസം പിന്നിട്ടിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാനായിട്ടില്ല. കെ.സി. വേണുഗോപാൽ നിർദേശിച്ച ഉദ്യോഗസ്ഥന്റെ നിയമനത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നതാണ് കാരണം. ഇതോടെ സാധാരണ സ്റ്റാഫ് നിയമനമായിരുന്ന വിഷയം രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്ന ശുപാർശ മേയ് അവസാന വാരത്തിൽ തന്നെ മന്ത്രി ഇ-ഓഫീസ് വഴി സമർപ്പിച്ചിരുന്നു. കെ.സി. വേണുഗോപാലിന്റെ എം.എൽ.എ കാലത്ത് പി.എയായും ടൂറിസം മന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫ് അംഗമായും പ്രവർത്തിച്ച വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയായ ശരത് ചന്ദ്രൻ. എന്നാൽ ഈ ശുപാർശയിൽ മുഖ്യമന്ത്രി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
പ്രൈവറ്റ് സെക്രട്ടറി നിയമനം വൈകിയതോടെ ബിന്ദു കൃഷ്ണയുടെ ഓഫീസിലെ മറ്റ് സ്റ്റാഫ് നിയമനങ്ങളും വൈകിയിരുന്നു. പിന്നീട് ആറ് പേരുടെ നിയമന ഉത്തരവ് പുറത്തിറങ്ങിയെങ്കിലും പ്രൈവറ്റ് സെക്രട്ടറിയുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.
അതേസമയം, മന്ത്രി എം. ലിജുവിനും ഇതുവരെ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാൻ കഴിഞ്ഞിട്ടില്ല. എക്സൈസും സഹകരണവും ഉൾപ്പെടുന്ന രണ്ട് പ്രധാന വകുപ്പുകൾ ഒരുമിച്ച് കൈകാര്യം ചെയ്യാൻ അനുയോജ്യനായ ഉദ്യോഗസ്ഥനെ കണ്ടെത്താനാകാത്തതാണ് കാരണം. മന്ത്രി ഒ.ജെ. ജനീഷിന്റെയും എ.പി. അനിൽകുമാറിന്റെയും പേഴ്സണൽ സ്റ്റാഫ് നിയമന ഉത്തരവുകൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ചില മന്ത്രിമാർ ബന്ധപ്പെട്ട ജീവനക്കാരുടെ പേരുകൾ ഔദ്യോഗികമായി ശുപാർശ ചെയ്യാത്തതിനാൽ ചില നിയമന ഉത്തരവുകൾ ഇപ്പോഴും വൈകുകയാണ്.

Comments