തിരുവനന്തപുരം: വഖഫ് ബോർഡ് വിഷയത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ സ്വീകരിക്കുന്നത് ബിജെപി നിലപാട് ആണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ നിയമ മന്ത്രിയുമായ പി. രാജീവ്. മുസ്ലീം വിശ്വാസമനുസരിച്ചുള്ള ഒരു ബോർഡിൽ ആ വിശ്വാസത്തിലുള്ളവരെ മാത്രമേ ഉൾപ്പെടുത്താവൂ എന്ന നിലപാടാണ് കോൺഗ്രസ് അടക്കമുള്ള ബിജെപി ഇതര കക്ഷികൾ സ്വീകരിച്ചിരുന്നത്. അക്കാര്യം പിണറായി വിജയൻ പറയുമ്പോൾ എങ്ങനെ വർഗീയതയാവും എന്നും പി രാജീവ് ചോദിച്ചു.
വഖഫുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞതെല്ലാം നുണയാണ്. കേസ് സുപ്രീംകോടതി പരിഗണിക്കാൻ പോകുന്നതേയുള്ളൂ. ഡേറ്റ് പോലും ആയിട്ടില്ല. എന്നാൽ, ആ കേസ് തള്ളി എന്നാണ് മുഖ്യമന്ത്രി ആധികാരികമായി പറയുന്നത്. മുസ്ലിം വിശ്വാസം കൈകാര്യം ചെയ്യുന്ന ബോർഡിനകത്ത് മുസ്ലിങ്ങളെ പാടുള്ളൂ. അതാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അതിനെയാണ് ബിജെപി സംസാരിക്കുന്നതുപോലെ പ്രതിപക്ഷ നേതാവ് വർഗീയത പറയുന്നതെന്ന് പറയുന്നത്. കേസ് സുപ്രീംകോടതി പരിഗണിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാണ് രണ്ട് സീറ്റ് ഒഴിച്ചിട്ടത്. അല്ലാതെ അമുസ്ലിമകളെ നിയമിക്കാനല്ലെന്നും പി രാജീവ് പറഞ്ഞു.
വഖഫ് നിയമഭേദഗതിക്ക് ശേഷം ആദ്യമായി നോട്ടിഫൈ ചെയ്തത് കേരളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതും തെറ്റാണെന്ന് പി രാജീവ് പറഞ്ഞു. 2026 ഫെബ്രുവരിയിൽ ആണ് കേരളത്തിന്റെ ഗസറ്റ് തീയതി. എന്നാൽ, 2025 നവംബറിൽ തന്നെ തമിഴ്നാട് സർക്കാർ നോട്ടിഫൈ ചെയ്തിരുന്നുവെന്നും രാജീ ചൂണ്ടിക്കാട്ടി.
വഖഫ്ബോര്‍ഡ് വിഷയത്തില്‍ അമുസ്ളീങ്ങളായ രണ്ടുപേരെ വെച്ചുകൊള്ളാമെന്ന് പറഞ്ഞത് കഴിഞ്ഞ ഇടതു സര്‍ക്കാരാണെന്നും ഇക്കാര്യത്തില്‍ കോടതിക്ക് മുന്നിലുള്ള ഹര്‍ജികള്‍ തള്ളണമെന്നാണ് നിലവിലെ സര്‍ക്കാര്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. 2025 ലായിരുന്നു കേന്ദ്രം എല്ലാ എതിര്‍പ്പുകളെയും മറികടന്ന് പുതിയ നിയമം കൊണ്ടുവന്ന് വഖഫ് പുനസംഘടിപ്പിച്ചത്. രണ്ട് അമുസ്ളീങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വേണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പുതിയ വഖഫ് നിയമത്തിന് തൊട്ടുപിന്നാലെ ആദ്യമായി വഖഫ് ബോര്‍ഡ് രൂപീകരിച്ച സംസ്ഥാനമാണ് കേരളം. നിയമത്തിലെ രണ്ട് അമുസ്ളീങ്ങളെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ അവരെ പിന്നീട് നിയമിക്കുമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Comments