ന്യൂഡൽഹി: വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പേരിൽ സർക്കാരിനെതിരെയുള്ള വിമർശനം കടുപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികൾ ന്യായമായ ആവശ്യത്തിനു വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും സർക്കാർ അവരെ ആക്രമിക്കുകയാണെന്നും അദ്ദേഹം ബുധനാഴ്ച പറഞ്ഞു.
ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, നിലവിലെ ഭരണത്തിന് കീഴിൽ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം "അട്ടിമറിക്കപ്പെട്ടതായി" രാഹുൽ ഗാന്ധി ആരോപിച്ചു.രാജ്യത്തിന്റെ ഏറ്റവും വലിയ ആസ്തിയായിരുന്ന ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ വിദ്യാഭ്യാസ മന്ത്രി നശിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ 10 വർഷത്തിനിടയിൽ കുറഞ്ഞത് 152 ചോദ്യപേപ്പർ ചോർച്ചകളെങ്കിലും നടന്നിട്ടുണ്ടെന്നും ഇതിൽ യാതൊരു ഉത്തരവാദിത്തവുമില്ലെന്നും കണക്കുകൾ നിരത്തിക്കൊണ്ട് ഗാന്ധി അവകാശപ്പെട്ടു.
"10 വർഷത്തിനിടയിലെ 152 ചോർച്ചകൾ അർത്ഥമാക്കുന്നത് പ്രതിമാസം ഒരു ചോർച്ച വീതം നടക്കുന്നു എന്നാണ്. ഈ ചോർച്ചകൾ കോടിക്കണക്കിന് വിദ്യാർത്ഥികളെയാണ് ബാധിച്ചത്. എന്നിട്ടും കഴിഞ്ഞ 10 വർഷത്തിനിടയിൽ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകളിൽ ഒരു പ്രതിയും ശിക്ഷിക്കപ്പെട്ടിട്ടില്ല," രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ "അഴിമതിക്കാരനും" "അയോഗ്യനുമാണെന്ന്" വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, അദ്ദേഹം രാജിവെക്കണമെന്നാവശ്യം ആവർത്തിച്ചു.
"വിദ്യാർത്ഥികൾ ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുന്നു. അതൊരു ന്യായമായ ആവശ്യമാണ്. പ്രധാൻ അഴിമതിക്കാരനും കഴിവുകെട്ടവനുമാണ്. അദ്ദേഹത്തെ പുറത്താക്കണം," രാഹുൽ പറഞ്ഞു.വിദ്യാർത്ഥികളുടെ ആവശ്യത്തെ പിന്തുണച്ചുകൊണ്ട്, മുഴുവൻ കുഴപ്പങ്ങളുടെയും "പ്രതീകമാണ്" പ്രധാൻ എന്നും അതിനാൽ അദ്ദേഹത്തെ നീക്കം ചെയ്യണമെന്നും രാഹുൽ വ്യക്തമാക്കി.
പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും വിദ്യാഭ്യാസം താങ്ങാനാവാത്തതായി മാറിയിരിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. ഇന്ത്യയിലെ നീറ്റ് പരീക്ഷാർത്ഥികളുടെ വാർഷിക കൊച്ചിങ് ചിലവ് 1.32 ലക്ഷം കോടി രൂപയാണെന്ന് കണക്കാക്കിയ രാഹുൽ ഗാന്ധി, ഇത് 1.4 ലക്ഷം കോടി രൂപയുടെ വാർഷിക വിദ്യാഭ്യാസ ബജറ്റിന് ഏകദേശം തുല്യമാണെന്ന് അവകാശപ്പെട്ടു. ഈ അട്ടിമറിക്കപ്പെട്ട വ്യവസ്ഥ പാവപ്പെട്ടവരെയും ഇടത്തരക്കാരെയും പുറന്തള്ളിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഈ സംവിധാനം പണക്കാർക്ക് വേണ്ടിയുള്ളത് മാത്രമാണ്. ഇതിൽ പാവപ്പെട്ടവർക്ക് സ്ഥാനമില്ല എന്നും രാഹുൽ പറഞ്ഞു.
തിങ്കളാഴ്ച ഡൽഹിയിൽ വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തിങ്കളാഴ്ച വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യവും അദ്ദേഹം ആവർത്തിച്ചു.

Comments