മുംബൈ: നീറ്റ് വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയ തന്നെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തതായി 'ധുരന്ധർ' സിനിമയിലെ 'ഷറാരത്ത്' എന്ന ഡാൻസ് നമ്പറിലൂടെ പ്രശസ്തയായ നടി ആയേഷാ ഖാൻ. പോലീസ് വാനിനുള്ളിൽ നിന്നും പിന്നീട് പോലീസ് സ്റ്റേഷനിൽ നിന്നും എടുത്ത വീഡിയോകൾ പങ്കുവെച്ചുകൊണ്ട് നടി തന്നെയാണ് ഈ സംഭവങ്ങൾ പുറത്തുവിട്ടത്. താൻ സമാധാനപരമായി റോഡിൽ നിൽക്കുക മാത്രമാണ് ചെയ്തതെന്നും എന്നിട്ടും തന്നെ കസ്റ്റഡിയിലെടുത്തുവെന്നും ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ ആയേഷ ആരോപിക്കുന്നു.
"എന്റെ കൈകൾ ഇപ്പോൾ വിറയ്ക്കുന്നുണ്ട്. റോഡിൽ സമാധാനപരമായി നിന്നതിന്റെ പേരിൽ മാത്രമാണ് എന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്," എന്ന് അവർ ഒരു ക്ലിപ്പിൽ പറഞ്ഞു.താൻ പ്രതിഷേധം ആരംഭിച്ചിരുന്നില്ലെന്ന് ആയേഷാ ഖാൻ പറയുന്നു. തന്റെ സഹോദരനെയും ചില ആൺസുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് റോഡരികിൽ കാത്തുനിൽക്കുക മാത്രമാണ് ചെയ്തതെന്നാണ് നടി അവകാശപ്പെടുന്നത്.
നാല് വനിതാ പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് തന്നെ പോലീസ് വാനിലേക്ക് കയറ്റുന്ന മറ്റൊരു വീഡിയോയും ആയേഷ പങ്കുവെച്ചിട്ടുണ്ട്. "വാനിലേക്ക് വലിച്ചുകയറ്റാൻ നാല് വനിതാ പോലീസ് ഉദ്യോഗസ്ഥർ വേണ്ടിവന്നു. എന്റെ ചോദ്യം ഇതുതന്നെയാണ്, എന്തിനാണ് ഇത്? ഞാൻ ശബ്ദമുണ്ടാക്കിയോ? ഞാൻ എന്തെങ്കിലും സംസാരിച്ചോ? എന്തിനാണ് എന്നെ കസ്റ്റഡിയിലെടുത്തത്? റോഡിൽ നിന്നതിനോ? അഞ്ച് പേരുടെ കൂട്ടത്തിൽ പോലും ഞാൻ ഉണ്ടായിരുന്നില്ല," എന്ന് അവർ അതിനൊപ്പം കുറിച്ചു.
തങ്ങളെയും മറ്റുള്ളവരെയും വർളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി നടി വെളിപ്പെടുത്തി. നീറ്റ് വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സഹോദരനും മറ്റ് സുഹൃത്തുക്കൾക്കുമൊപ്പമാണ് താൻ ദാദറിൽ എത്തിയതെന്ന് സംഭവങ്ങൾ വിശദീകരിച്ചുകൊണ്ട് അവർ പറഞ്ഞു. എന്നാൽ സ്ഥലത്ത് പ്രതിഷേധങ്ങൾ അനുവദനീയമല്ലെന്ന് പറഞ്ഞ് സഹോദരനെയും മറ്റ് ആൺസുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്ഥിതിഗതികൾ എന്താണെന്ന് മനസ്സിലാക്കാനും സഹോദരൻ എവിടെയാണെന്ന് കണ്ടെത്താനും ശ്രമിക്കുന്നതിനിടയിൽ, പുരുഷ-വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 15 പോലീസ് ഉദ്യോഗസ്ഥർ തങ്ങളോട് പോലീസ് വാനിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ആയേഷ ആരോപിച്ചു.
പോലീസ് വാനിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന മറ്റൊരു വീഡിയോ പങ്കുവെച്ചുകൊണ്ട് ആയേഷ ചോദിക്കുന്നു.: "സമാധാനപരമായി നിന്നതിന് വലിച്ചിഴയ്ക്കപ്പെട്ടു, കസ്റ്റഡിയിലെടുക്കപ്പെട്ടു. ഞങ്ങളെ എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് അവിടെയുണ്ടായിരുന്ന എല്ലാ പോലീസുകാരോടും ചോദിച്ചു. എന്നാൽ യാതൊരു മറുപടിയും ലഭിച്ചില്ല! റോഡിൽ നിൽക്കുന്നത് എപ്പോഴാണ് കുറ്റകൃത്യമായി മാറിയത്?"

Comments