കൊട്ടാരക്കര: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയില്‍. എസ്ഐടിയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. രാവിലെ വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്ത പ്രശാന്തിനെ ഈഞ്ചയ്ക്കലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിക്കുമെന്നാണ് വിവരം. 2025 ല്‍ ദ്വാരപാലക പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയത് 2019 ലെ സ്വര്‍ണ്ണക്കൊള്ള യുടെ ഭാഗമാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.
മുമ്പ് മൂന്ന് തവണ പ്രശാന്തിനെ ചോദ്യം ചെയ്യുകയും തെളിവില്ല എന്ന കണ്ടെത്തലിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാതെ വിടുകയുമായിരുന്നു. എന്നാല്‍ 2025 ദ്വാരപാലക പാളികള്‍ അറ്റകുറ്റപണികള്‍ക്കായി കൊണ്ടുപോയത് 2019 ലെ തട്ടിപ്പിന്റെ ഭാഗമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അട്ടിമറി നടന്നെന്നും ദേവസ്വം ഉദ്യോഗസ്ഥരും ഇടനിലക്കാരന് ഉണ്ണികൃഷ്ണന് പോറ്റിയുമായും ചേര്‍ന്ന് നടന്ന ഗൂഡാലോചനയുടെ ഭാഗമാണ് അറ്റകുറ്റ പ്പണികള്‍ക്കായി പാളികള്‍ കൊണ്ടുപോയതെന്നാണ് കണ്ടെത്തല്‍. 2019 ലെ സ്വര്‍ണ്ണക്കൊള്ള മറയ്ക്കാനാണ് പാളികള്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ കൊണ്ടുപോയതെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എസ്ഐടി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
പ്രശാന്തിന് പുറമേ ബോര്‍ഡ് അംഗം അജികുമാര്‍ അടക്കമുള്ളവര്‍ പ്രതിയാകുമെന്നാണ് ഏറ്റവും പുതിയ വിവരം. തന്നെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടെ ന്നും രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നും പി.എസ്. പ്രശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. പി.എസ്. പ്രശാന്തിനെ ഉള്‍പ്പെടെ നാലുപേരെ പ്രതിചേക്കണമെന്ന റിപ്പോര്‍ട്ട് എസ്ഐടി കോടതിയില്‍ നല്‍കിയിരുന്നു. അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ തന്നെ നല്‍കണമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.

Comments