തിരുവനന്തപുരം : മംഗളം ടെലിവിഷന്റെ യു.എ.യിലെ വിതരണാവകാശം ഇ വിഷന്‍. ഇതുസംബന്ധിച്ച ഉടമ്പടി മംഗളം ടി.വി ചെയര്മാന് സാജന് വര്‍ഗീസിന്റെ സാന്നിധ്യത്തില്‍ മംഗളം ടി.വി സിഇഒ ആര്.അജിത് കുമാര്‍ ഇ വിഷന്‍ പ്രതിനിധി അഹില സുജിത്തിന് കൈമാറി.
നട്ടെല്ലുറപ്പുള്ള വാര്‍ത്തകളുമായി അച്ചടി മാധ്യമത്തില്‍ പുതിയ ചരിത്രമെഴുതിയ 'മംഗളം' മലയാളത്തില്‍ പുതിയ വാര്‍ത്താ സംസ്കാരത്തിനു അടിത്തറപാകിക്കൊണ്ടാണ് 'മംഗളം ടെലിവിഷനു'മായി മലയാളിയ്ക്ക് മുന്നിലേയ്ക്ക് എത്തിയിരിക്കുന്നത്. മംഗളം ടെലിവിഷന്റെ ഔദ്യോഗിക ഉദ്ഘാടനം 2017 മാര്‍ച്ച് ആറ് ന് വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം വഴുതക്കാടുള്ള 'താജ് വിവാന്ാ' യില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗ്ഗീസ് അധ്യക്ഷനാകുന്ന യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രന്, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്, നിയമസഭാകക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, നിയമസഭാകക്ഷി നേതാവ് കെ.എം മാണി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് എന്നിവര്‍ പങ്കെടുക്കും. ടി.വി പ്രോഗ്രാമുകളുടെ ഉദ്ഘാടനം നടന് മോഹന്‍ലാല്‍ നിര്‍വഹിക്കും.

'മംഗളം ടെലിവിഷന്‍' എന്ന ഈ പുതിയ ചാനല്‍ പ്രേക്ഷകര്‍ക്കും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും പൂര്‍ണമായും സൗജന്യമായിരിക്കും. പരീക്ഷണ സംപ്രേഷണം കാണാന്‍ കേബിള്‍ ടി വി/ഡിഷ് ടി വി ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടാല്‍ മതിയാവും. തികച്ചും സൗജന്യമായി അവര്‍ അത് ലഭ്യമാക്കും.
ഇന്റല്‍സാറ്റ്17 എന്ന ഉപഗ്രഹത്തിലൂടെയാണ് മംഗളം ടെലിവിഷന്‍ പ്രേക്ഷകരിലെത്തുന്നത്. ഇതുസംബന്ധിച്ച് എന്തെങ്കിലും സാങ്കേതിക സഹായം ആവശ്യമായി വരികയാണെങ്കില്‍ 9207707521 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ മതിയാവും. ഈ സേവനം 24 മണിക്കൂറും ലഭ്യമാകും.

Comments