ഡല്‍ഹിയില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി നടി അഹാന കൃഷ്ണ. പരീക്ഷാ ക്രമക്കേടുകളില്‍ കടുത്ത നടപടി വേണമെന്നായിരുന്നു അഹാന ആവശ്യപ്പെട്ടത്. വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയെ പിന്തുണച്ച് പിതാവ് കൃഷ്ണകുമാര്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു നടിയുടെ പ്രതികരണം.
'തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങള്‍ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകള്‍ തകര്‍ന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്.
ഓരോ പരീക്ഷയ്ക്ക് പിന്നിലും നമ്മള് എപ്പോഴും കാണാത്ത ഒരു കഥയുണ്ട് - വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍, ത്യാഗങ്ങള്‍, കഠിനാധ്വാനം നമ്മെ എവിടെയെങ്കിലും എത്തിക്കുമെന്ന ഉറച്ച വിശ്വാസം. ഓരോ വാര്‍ത്താ തലക്കെട്ടുകള്‍ക്ക് പിന്നിലും നിഷ്കളങ്കമായ സ്വപ്നങ്ങളുള്ള കുറച്ച് ചെറുപ്പക്കാരും, അവരുടെ മികച്ചൊരു ഭാവി പ്രതീക്ഷിച്ച് കഴിയുന്ന കുടുംബങ്ങളുമുണ്ട്. വര്‍ഷങ്ങളോളം പരീക്ഷയ്ക്കായി തയ്യാറെടുത്തിട്ട്, പരീക്ഷയുടെ തലേദിവസം അത് റദ്ദാക്കപ്പെട്ടപ്പോള്‍ തളര്‍ന്നുപോയ സുഹൃത്തുക്കളെ ഞാന്‍ വളരെ അടുത്തറിഞ്ഞിട്ടുണ്ട്.
അത് എത്രത്തോളം ദാരുണമാണെന്നും, അത് അവരുടെ പ്ലാനുകളെ മാത്രമല്ല, നീതിയെക്കുറിച്ചുള്ള അവരുടെ സങ്കല്‍പ്പങ്ങളെത്തന്നെ എങ്ങനെയൊക്കെയാണ് തകര്‍ത്തു കളയുന്നതെന്നും ഞാന്‍ കണ്ടിട്ടുണ്ട്. എല്ലാവര്ക്കും ഇത് ഒരുപോലെയല്ല. സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തിലെ കുട്ടിയെ സംബന്ധിച്ച് തിരിച്ചടികള്‍ കേവലം ഒരു തിരിച്ചടി മാത്രമായിരിക്കാം.
എന്നാല്‍ വളരെ പരിമിതമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഒരു കുടുംബത്തിലെ കുട്ടിയെ സംബന്ധിച്ച്, അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്ന ഒരേയൊരു വഴിയാണ് വിദ്യാഭ്യാസം. ആ വിശ്വാസം തകരുമ്പോള്‍, അവിടെ നഷ്ടപ്പെടുന്നത് വെറുമൊരു പരീക്ഷ മാത്രമല്ല... ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍ കൂടിയാണ്.
ഇത്തരം വീഴ്ചകള്‍ക്ക് ഉത്തരവാദികളായവര്‍ ആരായാലും, യാതൊരു ഇളവുകളുമില്ലാതെ അവര്‍ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം. സുതാര്യവും നീതിയുക്തവും തങ്ങളുടെ വിശ്വാസത്തിന് അര്‍ഹവുമായ ഒരു സംവിധാനം നമ്മുടെ കുട്ടികള്‍ അര്‍ഹിക്കുന്നുണ്ട്.
ഒരു കുട്ടിക്കും ഇനി ഇത്തരം ഭാരങ്ങള്‍ പേറേണ്ടി വരില്ലെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു... ഒരിക്കല്‍ നല്കിയ പ്രതീക്ഷകള്‍ ഇത്ര എളുപ്പത്തില്‍ ഇല്ലാതാകാതിരിക്കുന്ന ഒരു നാളേക്ക് വേണ്ടി'.- അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരായ അടിച്ചമര്‍ത്തല്‍ നടപടിയെ പിന്തുണച്ച് കൃഷ്ണുകമാറും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് 'കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍... പിന്നെയാ ഡല്‍ഹി...' എന്നായിരുന്നു കൃഷ്ണകുമാര്‍ കുറിച്ചത്.

Comments