ബ്യൂണസ് ഐറിസ്: ഇനിയൊരു ലോകകപ്പ് കളിക്കാന്‍ പദ്ധതിയില്ലെന്നും അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നുള്ള വിരമിക്കല്‍ ഉടനുണ്ടെന്നും സൂചന നല്കി ഫുട്ബോള്‍ ഇതിഹാസം ലിയോണേല്‍ മെസ്സി. എന്നാല്‍ ഏതാനും മാസങ്ങള്‍ കൂടി അര്‍ജന്റീനയ്ക്കായി കളിക്കാന്‍ താരം ആഗ്രഹിക്കുന്നതായും വിവരമുണ്ട്. ഏതാനും മാസങ്ങള്‍ കൂടി താരം അര്‍ജന്റീന ടീമില്‍ കളിച്ച ശേഷം വിടവാങ്ങല്‍ നടത്തുമെന്നാണ് സൂചനകള്‍.
ലോകകപ്പ് അര്‍ജന്റീന ജേഴ്സിയില്‍ ലയണല്‍ മെസ്സിയുടെ അവസാനത്തെ പോരാട്ടമായിരിക്കുമെന്നാണ് പരക്കെ പ്രതീക്ഷിച്ചിരുന്നത്. 39-ാം വയസ്സിലും പ്രായത്തെ വെല്ലുവിളിച്ച്, കളിക്കളത്തിലെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ മെസ്സി എല്ലാവരെയും അത്ഭുതപ്പെടുത്തി. ടൂര്‍ണമെന്റില്‍ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ കളിക്കാരനായാണ് അദ്ദേഹം കാമ്പെയ്ന് അവസാനിപ്പിച്ചത്. എന്നാല്‍, ഫൈനലില്‍ സ്പെയിനിനോട് അര്‍ജന്റീന കടുത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ താരം വിരമിക്കുമെന്ന സൂചനകള്‍ ശക്തമായിരുന്നു.
അര്‍ജന്റീനയിലെ നിരവധി റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടീമിന്റെ സുഗമമായ മാറ്റം ഉറപ്പാക്കാന്‍ വേണ്ടിയാണ് ഏതാനും മാസം കൂടി താരം തുടരുന്നത്. എന്നിരുന്നാലും, ലാ ആല്ബിസെലെസ്റ്റെയ്ക്കായി മറ്റൊരു ലോകകപ്പ് കാമ്പെയ്ന് ഇനി അദ്ദേഹത്തിന്റെ പദ്ധതികളില്‍ ഇല്ല. ഇതിഹാസ താരത്തിന് വിടവാങ്ങാനായി ഹൈ-പ്രൊഫൈല്‍ വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് സജീവമായി പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. അര്‍ജന്റീനയ്ക്കായി ബൂട്ട് കെട്ടിയതില്‍ വച്ച് ഏറ്റവും മികച്ച കളിക്കാരന് ഗംഭീരമായ ഒരു വിടവാങ്ങല്‍ നല്കാന് ഈ ഇവന്റ് രാജ്യത്തുടനീളമുള്ള ആരാധകര്‍ക്ക് അവസരമൊരുക്കുമെന്ന് ബീ ഇന്‍ സ്പോര്‍ട്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫൈനല്‍ തോല്‍വികളെത്തുടര്‍ന്ന് വര്‍ഷങ്ങളോളം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട ശേഷം, ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഒരു യുഗത്തിലേക്ക് മെസ്സി ടീമിനെ നയിച്ചു. നായകനായും മികച്ച കളിക്കാരനായും മെസ്സി അര്‍ജന്റീനയെ 2021 കോപ്പ അമേരിക്ക, 2022 ഫൈനലിസിമ, 2022 ഫിഫ ലോകകപ്പ്, 2024 കോപ്പ അമേരിക്ക എന്നിവ നേടുകയും ഈ വര്‍ഷത്തെ ലോകകപ്പിന്റെ ഫൈനലില്‍ എത്തിക്കുകയും ചെയ്തിരുന്നു.

Comments