മുംബൈ: മുംബൈയിൽ സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള സമരത്തിനിടയിൽ സിവിൽ വേഷത്തിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ പ്രതിഷേധക്കാരിയെ അപമര്യാദയായി പിടിച്ചു വലിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
മുംബൈയിലെ ദാദർ പ്രദേശത്ത് നടന്ന വിദ്യാർത്ഥി സമരത്തിനിടയിലുള്ളതാണ് ഈ വീഡിയോ. മുംബൈ കോൺഗ്രസ് പ്രസിഡന്റ് വർഷ ഗെയ്ക്വാദാണ് വീഡിയോ എക്സിൽ പങ്കുവെച്ചത്. സംഭവം മുംബൈ പോലീസിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള ശക്തമായ ചോദ്യങ്ങൾക്കു കാരണമായിട്ടുണ്ട്.
ഉദ്യോഗസ്ഥന്റെ പ്രവൃത്തി "അംഗീകരിക്കാനാവാത്തത്" എന്ന് വിശേഷിപ്പിച്ച വർഷ ഗെയ്ക്വാദ് അദ്ദേഹത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ടു.
"എന്താണ് ഈ പെരുമാറ്റം, മുംബൈ പോലീസ്? എന്തുകൊണ്ടാണ് ഒരു പുരുഷ പോലീസ് ഉദ്യോഗസ്ഥൻ യുവതിയായ ഒരു സമരക്കാരിയോട് ഇങ്ങനെ മോശമായി പെരുമാറുന്നത്? എന്തുകൊണ്ടാണ് വനിതാ സഹപ്രവർത്തകരെ ഇതിനായി നിയോഗിക്കാത്തത്? ഇയാൾക്കെതിരെ എന്ത് നടപടിയെടുക്കും? ഇത് അംഗീകരിക്കാനാകില്ല," എന്ന് അവർ എക്സ് പോസ്റ്റിൽ കുറിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസിനെയും അവർ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
വീഡിയോ തെറ്റായ രീതിയിലാണ് പ്രചരിപ്പിക്കപ്പെടുന്നതെന്ന് കാണിച്ച് ഉദ്യോഗസ്ഥനെ പിന്തുണച്ച് മുംബൈ പോലീസ് രംഗത്തെത്തി. പുരുഷ പ്രതിഷേധക്കാരനെ വശത്തേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് സ്ത്രീ സമരത്തിലേക്ക് കടന്നുവന്നതെന്നാണ് വർഷ ഗെയ്ക്വാദിന്റെ പോസ്റ്റിന് മറുപടിയായി മുംബൈ പോലീസ് വ്യക്തമാക്കിയത്.സ്ത്രീ പ്രതിഷേധക്കാരി കടന്നുവരുമ്പോൾ ഉദ്യോഗസ്ഥൻ എതിർവശത്തേക്കാണ് നോക്കിയിരുന്നതെന്നും മുംബൈ പോലീസ് അവകാശപ്പെട്ടു. മുതിർന്ന ഉദ്യോഗസ്ഥർ വീഡിയോ പരിശോധിച്ച് ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ തെറ്റായൊന്നുമില്ലെന്ന് കണ്ടെത്തിയതായും അവർ കൂട്ടിച്ചേർത്തു.
എന്നാൽ വീഡിയോ പരിശോധിച്ചാൽ സിവിൽ വേഷത്തിലുള്ള ഉദ്യോഗസ്ഥൻ പ്രതിഷേധക്കാരുടെ കൂട്ടത്തിലേക്ക് പാഞ്ഞടുക്കുന്നത് വ്യക്തമാണ്. അദ്ദേഹം ഒരു പുരുഷ പ്രതിഷേധക്കാരനെ പിടിക്കാൻ ശ്രമിക്കുമ്പോൾ, ബഹളത്തിനിടയിൽ ഒരു സ്ത്രീയേയും പിടികൂടുകയായിരുന്നു. വീഡിയോയുടെ ആദ്യ ഭാഗത്ത് ഉദ്യോഗസ്ഥൻ എതിർവശത്തേക്ക് നോക്കിയാണ് സ്ത്രീയെ പിടിക്കുന്നതെങ്കിലും, തുടർന്നുള്ള ഭാഗങ്ങളിൽ അദ്ദേഹം സ്ത്രീയെ നോക്കിക്കൊണ്ടാണ് പിടിച്ചുവലിക്കുന്നത്. എന്നിട്ടും അദ്ദേഹം തന്റെ കൈകൾ മാറ്റാൻ തയ്യാറായില്ലെന്നും വീഡിയോ വ്യക്തമാക്കുന്നു.
പോലീസിന്റെ ഈ വിശദീകരണത്തിനെതിരെ എൻസിപി (എസ്പി) നേതാവ് രോഹിത് പവാറും രംഗത്തെത്തി. "ഒരു പുരുഷ പ്രതിഷേധക്കാരന് പകരം താൻ പിടിച്ചത് ഒരു സ്ത്രീയെയമാണെന്ന് മനസ്സിലായിട്ടും പോലീസ് ഉദ്യോഗസ്ഥൻ എ എന്തുകൊണ്ട് പിന്മാറിയില്ല? താൻ ഒരു സ്ത്രീയെയാണ് തെറ്റായ രീതിയിൽ പിടിച്ചിരിക്കുന്നത് എന്ന് കണ്ടിട്ടും അദ്ദേഹം കൈകൾ പിൻവലിച്ചില്ല," എന്ന് അദ്ദേഹം എക്സിൽ കുറിക്കുകയും പോലീസിന്റെ വിശദീകരണത്തെ തള്ളിക്കളയുകയും ചെയ്തു.
മുംബൈ പോലീസിന്റെ പെരുമാറ്റം ചോദ്യം ചെയ്യപ്പെടുന്ന രണ്ട് ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വ്യാജ ലഹരിമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് വ്യാഴാഴ്ച മുംബൈ പോലീസ് ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു.

Comments