നാഗ്പൂർ: ഇന്ത്യയിലെ യുവതലമുറയെക്കുറിച്ച് സംസാരിക്കവെ, ചോദ്യം ചെയ്യാതെയുള്ള അനുസരണയുടെ കാലം കഴിഞ്ഞെന്നും ഇന്നത്തെ യുവത്വം സ്നേഹവും സമയവും സത്യസന്ധമായ വിശദീകരണങ്ങളും അർഹിക്കുന്നുണ്ടെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. "ഞങ്ങൾ ചെറുപ്പമായിരുന്നപ്പോൾ അത് അനുസരണയുടെ കാലമായിരുന്നു. ഇന്നത് അങ്ങനെയല്ല. പുതിയ തലമുറ ചോദ്യങ്ങൾ ചോദിക്കുന്നു. നമ്മൾ അവർക്ക് യുക്തിസഹമായി കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കണം. അവർക്ക് ധാരാളം സ്നേഹം നൽകേണ്ടതുണ്ട്. നമ്മൾ അവരോടൊപ്പം സമയം ചെലവഴിക്കണം. നമ്മളവരോട് സംവദിക്കണം," അദ്ദേഹം പറഞ്ഞു.
ആധുനിക കാലത്ത് കുടുംബങ്ങൾക്കുള്ളിൽ പോലും സംഭാഷണങ്ങൾ ഇല്ലാതായിട്ടുണ്ടെന്ന് അദ്ദേഹം ആശങ്കയോടെ കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ വിശ്വമംഗള സഭ സംഘടിപ്പിച്ച ദ്വിദിന 'യുഗാനുകൂല മാതൃത്വ' പരിപാടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ വളർന്നുകൊണ്ടിരിക്കുന്ന 'കടുത്ത വ്യക്തിവാദത്തെ' മോഹൻ ഭാഗവത് രൂക്ഷമായി വിമർശിച്ചു.
സ്വാതന്ത്ര്യത്തിനും ആസ്വാദനത്തിനും വേണ്ടി ആളുകൾ ഇന്ന് കുടുംബത്തെയും വിവാഹത്തെയും സാമൂഹിക ഉത്തരവാദിത്തങ്ങളെയും തള്ളിക്കളയുകയാണെന്ന് ഭാഗവത് പറഞ്ഞു. "ആളുകൾ ചോദിക്കുന്നു: 'ഞങ്ങൾ എന്തിനാണ് വിവാഹം കഴിക്കേണ്ടത്? പുരുഷന്മാരുടെ ആധിപത്യം എന്തിനാണ് അംഗീകരിക്കേണ്ടത്? എന്തിനാണ് കുടുംബജീവിതത്തിലെ സങ്കീർണ്ണതകളിൽ കുടുങ്ങിപ്പോകുന്നത്? ഞങ്ങൾക്ക് ഞങ്ങളുടേതായ സ്വതന്ത്ര ജീവിതമുണ്ട്. എന്തിനാണ് നമ്മളെത്തന്നെ ഒരു കുടുംബത്തിന് വിധേയരാക്കി പരിമിതപ്പെടുത്തുന്നത്? സമൂഹവുമായി ഞങ്ങൾക്ക് എന്ത് ബന്ധം? ജീവിതം ആസ്വദിക്കാനുള്ളതാണ്' - ഈ രീതിയിലുള്ള ചിന്തകൾ മനുഷ്യബന്ധങ്ങളെ വെറും ഇടപാടുകളായി ചുരുക്കുന്നു," അദ്ദേഹം പറഞ്ഞു.
ഇത്തരം ആശയങ്ങൾ സ്വീകരിച്ച സമൂഹങ്ങൾ ഇപ്പോൾ അവയെക്കുറിച്ച് പുനർചിന്തനം നടത്തുകയാണെന്നും, സമൂഹത്തിൽ ബോധപൂർവ്വം ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിശുദ്ധമെന്നോ വിലമതിക്കാനാവാത്തതെന്നോ കരുതപ്പെടുന്നതെല്ലാം നശിപ്പിക്കപ്പെടേണ്ടതാണെന്ന് ചിലർ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാംസ്കാരിക അടിത്തറ വളരെ ശക്തമാണെന്നും അത് സിദ്ധാന്തങ്ങളെക്കാൾ ജീവിത അനുഭവങ്ങളിൽ വേരൂന്നിയതാണെന്നും പറഞ്ഞ ഭാഗവത്, അതിവേഗത്തിലുള്ള സാങ്കേതിക മാറ്റങ്ങളെ ഭയക്കേണ്ടതില്ലെന്നും വ്യക്തമാക്കി. "നമ്മൾ സാങ്കേതികവിദ്യയെ മാസ്റ്റർ ചെയ്യും. അതിന്റെ അടിമകളാകാതെ നമ്മൾ അതിന്റെ യജമാനന്മാരാകും. മനുഷ്യരാശിയുടെക്ഷേമത്തിനായി നമ്മളത് ഉപയോഗിക്കും," അദ്ദേഹം പറഞ്ഞു. ശാസ്ത്രത്തിന് എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ നൽകാൻ കഴിയില്ലെന്ന് ഇന്നത്തെ ശാസ്ത്രജ്ഞർപോലും തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം ശാസ്ത്രത്തിന്റെ പരിമിതികളെക്കുറിച്ച് ചൂണ്ടിക്കാണിച്ചു.

Comments