നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നതില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ജന്തര്‍ മന്തറിലും രാജ്യത്തുടനീളവും നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പിന്തുണയും ഐക്യദാര്‍ഡ്യവും പ്രഖ്യാപിച്ച് നിരവധി സെലിബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരും രംഗത്തെത്തിയിരുന്നു.
പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം അക്രമ സംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജീവനാണ് പ്രധാനം എന്നും വ്യക്തമാക്കിയാണ് നടിയും അവതാരകയും ഇൻഫ്ലുവെൻസറുമായ പേര്‍ളി മാണി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടത്. സമരത്തിന്റെ മൂല്യം അക്രമം മൂലം നഷ്ടപ്പെടരുതെന്നും സമാധാനപരമായ പ്രതിഷേധമാണ് ആവശ്യമെന്നതുമടക്കം പേര്‍ളി സുദീര്‍ഘമായി കുറിച്ചു. ഈ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ പേളിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ വ്യാപകമായ രീതിയിൽ പ്രതിഷേധവും കടുത്ത സൈബർ ആക്രമണവും വിമർശനങ്ങളും പേര്‍ളി നേരിട്ടു.
ഇപ്പോഴിതാ പേര്ളിയുടെ പേര് എടുത്തു പറയാതെ പക്ഷേ കൃത്യമായി ലക്ഷ്യം വച്ച് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കിടുകയാണ് അഭിനേത്രിയായ മെറീന മൈക്കിള്‍. തനിക്ക് അനുയോജ്യമല്ലാത്ത പോസ്റ്റുകള്‍ നീക്കം ചെയ്തതുകൊണ്ടോ വിമർശിക്കുന്നവരെ ബ്ലോക്ക് ചെയ്തതുകൊണ്ടോ ജനങ്ങളുടെ അമർഷവും വിമർശനങ്ങളും അപ്രത്യക്ഷമാകില്ലെന്നാണ് മെറീന കുറിച്ചത്. മുൻപ് ‘ഇങ്ങനെയൊരാളെ അറിയില്ലായിരുന്നു’ എന്ന് പേര്‍ളി നടത്തിയ ഒരു പരാമർശത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് മെറീനയുടെ കുറിപ്പ് ആരംഭിക്കുന്നത്. മറ്റൊരാളുടെ അംഗീകാരമല്ല ഒരു വ്യക്തിയുടെ മൂല്യം നിർണയിക്കുന്നതെന്നും താരം കുറിച്ചു.
‘‘നീ എന്നോട് ഒരിക്കല്‍ പറഞ്ഞിരുന്നു, ‘ഇങ്ങനെ ഒരാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് പോലും എനിക്കറിയില്ലായിരുന്നു’ എന്ന്. അതുകൊണ്ട് കുഴപ്പമൊന്നുമില്ല. മറ്റുള്ളവരുടെ അംഗീകാരമല്ല ഒരാളുടെ മൂല്യം നിർണയിക്കുന്നത്. വിരോധാഭാസമെന്ന് പറയട്ടെ, നമ്മള് ഇന്നിവിടെ ഈ കാര്യം സംസാരിക്കാന്‍ കാരണം നിങ്ങളുടെ സ്വന്തം വാക്കുകള്‍ തന്നെയാണ്. ഞാന്‍ ആരാണെന്നതിലേക്കല്ല ആളുകളുടെ ശ്രദ്ധ തിരിഞ്ഞത്, മറിച്ച് അതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിച്ചു എന്നതിലേക്കാണ്. ചിലപ്പോഴൊക്കെ, ആര്‍ക്ക് ആരെ അറിയാം എന്നതല്ല കാര്യം. വിമര്‍ശനങ്ങളെ എത്രത്തോളം മാന്യതയോടെയും പക്വതയോടെയും നേരിട്ടു എന്നതിലാണ്.
പൊതുവ്യക്തിത്വങ്ങള്‍ പ്രശസ്തിയും സ്വാധീനവും ആസ്വദിക്കുന്നത് ജനങ്ങള്‍ അത് നല്‍കുന്നത് കൊണ്ടാണ്. ആ സ്വാധീനത്തോടൊപ്പം വലിയൊരു ഉത്തരവാദിത്തവും വരുന്നുണ്ട്. സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ സംസാരിക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, ചോദ്യം ചെയ്യുന്നവരെ തരംതാഴ്ത്താനോ പരിഹസിക്കാനോ വ്യക്തിപരമായി ആക്രമിക്കാനോ മുതിരാതെ, അവരുടെ വിയോജിപ്പുകള്‍ കേള്‍ക്കാനുള്ള മനസ്സ് കൂടി കാണിക്കണം
ഒഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്തതുകൊണ്ട് എഴുതിയ വാക്കുകള്‍ ഇല്ലാതാകുന്നില്ല. വിമർശിക്കുന്നവരെ ബ്ലോക്ക് ചെയ്തതുകൊണ്ട് വിമർശനങ്ങള്‍ അപ്രത്യക്ഷമാകുന്നുമില്ല. അത് പുകഴ്ത്തലുകള്‍ മാത്രം കേള്‍ക്കാൻ സാധിക്കുന്ന ഒരു ഇടം സൃഷ്ടിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. എല്ലാവരും നിങ്ങളോട് യോജിക്കുമ്പോള്‍ എത്ര ഉറക്കെ സംസാരിക്കുന്നു എന്നതിലല്ല നേതൃപാടവം അളക്കേണ്ടത്. മറിച്ച്, ആളുകള്‍ വിയോജിക്കുമ്പോള്‍ എത്രത്തോളം ശാന്തമായും സത്യസന്ധമായും നിങ്ങള്‍ പ്രതികരിക്കുന്നു എന്നതിലാണ്.
ഇത് വെറുപ്പ് പ്രചരിപ്പിക്കാനോ, ആരെയും താഴ്ത്തിക്കെട്ടാനോ വേണ്ടിയുള്ളതല്ല. പൊതുജനത്തെ സ്വാധീനിക്കാൻ തങ്ങളുടെ ഇടങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തികളില്‍ നിന്ന് കൃത്യമായ നിലപാടും, ഉത്തരവാദിത്തബോധവും, ബഹുമാനവും പ്രതീക്ഷിക്കുന്നതുകൊണ്ടാണ്. നിങ്ങളുടെ നിലപാടാണ് ശരിയെങ്കില്‍, വസ്തുതകള്‍ കൊണ്ട് അതിനെ പ്രതിരോധിക്കുക. വിഷയത്തെ അഭിസംബോധന ചെയ്യുക. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക. അല്ലാതെ ചോദ്യം ചോദിക്കുന്ന വ്യക്തിയെ ആക്രമിക്കുകയല്ല വേണ്ടത്. സ്വാധീനവും സത്യസന്ധതയും തമ്മിലുള്ള വ്യത്യാസവും അത് തന്നെയാണ്...’’ എന്നാണ് മെറീന മൈക്കിള്‍ കുറിച്ചത്.

മെറീന മൈക്കിളും പേളി മാണിയും തമ്മിലുള്ള പ്രശ്നം ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. 2017-ല്‍ പേര്‍ളി മാണി ടിവി ഹോസ്റ്റായി ഒരു ഷോയിലേക്ക് പല തവണ മെറീന മൈക്കിളിനെ അതിഥിയായി വിളിച്ചിരുന്നു. അന്ന് മെറീന ‘എബി’ എന്ന സിനിമയൊക്കെ ചെയ്തു നില്ക്കുന്ന സമയമായിരുന്നു. എന്നാല്‍ മൂന്ന് നാല് തവണ വിളിച്ചിട്ടും, ചാനലിന്റെ ഭാഗത്ത് നിന്ന് പല തവണ അത് മാറ്റി വെപ്പിച്ചു. അവസാനം ഗതികെട്ട് മെറീന എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത്, മെറീന വരുന്ന ഷോ ഹോസ്റ്റ് ചെയ്യാന്‍ പേളിയ്ക്ക് താത്പര്യമില്ല എന്നാണത്രെ അറിയിച്ചത്. പിന്നീട് മെറീന പോയപ്പോള്‍ മറ്റൊരു ആങ്കറാണ് ഉണ്ടായിരുന്നത് എന്നും നടി വെളിപ്പെടുത്തി. എന്നാല്‍ ഷോയിലേക്ക് അതിഥികളെ തിരഞ്ഞെടുക്കുന്നത് പ്രൊഡക്ഷൻ ടീമാണെന്നും കാര്യങ്ങള്‍ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും മെറീന കേള്‍ക്കാൻ കൂട്ടാക്കാതെ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു എന്നുമാണ് പേര്‍ളി നല്കിയ മറുപടി.
അന്ന് ഈ വിഷയം ചര്‍ച്ചയായാപ്പോള്‍ മെറീന ആരാണെന്ന് പോലും അറിയില്ല എന്ന് പേളി മാണി പറഞ്ഞിരുന്നുവത്രെ. ഒരിക്കല്‍ തന്നെ അറിയില്ല എന്ന് പറഞ്ഞ ആള്, ഇന്ന് എല്ലാവരും അറിയുന്നത് കാരണം നേരിടുന്ന സൈബര്‍ അറ്റാക്കിനെ കുറിച്ചാണ് മെറീന മൈക്കിളിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
വർഷങ്ങള്‍ക്കു മുൻപുള്ള ഈ വ്യക്തിപരമായ വിരോധത്തിന്റെ തുടർച്ചയാണോ ഇതെന്നും മെറീനയുടെ പോസ്റ്റ് നിലവിലെ പേളി മാണിയുടെ പ്രതികരണങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയാണെന്നും സോഷ്യല്‍ മീഡിയയുടെ വിലയിരുത്തുന്നു. ഏതായാലും, കൃത്യമായ പേര് പരാമർശിക്കാതെ മെറീന പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ ഇരുവരുടെയും ആരാധകർക്കിടയില്‍ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
സിജെപി സമരവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച നിലപാടുകളെ തുടർന്ന് പ്രതിഷേധത്തെ പേളി അനുകൂലിക്കുന്നില്ലെന്നും പരോക്ഷമായി സർക്കാരിനെ പിന്തുണയ്ക്കുന്നെന്നും ആരോപണം വന്നു. പേര്ളിയുടെ പോസ്റ്റിനു പിന്നാലെ പ്രകോപിതരായ സമരാനുകൂലികൾ താരത്തെ കൂട്ടമായി അൺഫോളോ ചെയ്തു. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് 5.7 മില്യണില്‍ നിന്ന് 5.5 മില്യണിലേക്ക് ഇടിഞ്ഞു. രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്സിന്റെ കുറവാണ് ഉണ്ടായത്. യൂട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിലും വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

Comments