ന്യൂഡൽഹി: ജൂലൈ 20-ന് ഡൽഹി ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ ക്രൂരമായ ആക്രമണത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. മാരകമായ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചതിനെ അതിശക്തമായി അപലപിച്ച കോൺഗ്രസ് നേതാവ്, 19 വയസ്സുള്ള ഒരു വിദ്യാർത്ഥി കടുത്ത വേദന അനുഭവിക്കുന്നുണ്ടെന്നും പെല്ലറ്റ് കൊണ്ട് അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പറഞ്ഞു
"ഡൽഹിയിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ സേന ആത്യന്തികമായി നിങ്ങൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഞാൻ ചോദിക്കുന്നു: ആഭ്യന്തര മന്ത്രി എന്ന നിലയിൽ, വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗണ്ണുകൾ ഉൾപ്പെടെയുള്ള മാരകമായ ബലപ്രയോഗം നടത്താൻ നിങ്ങൾ അനുമതി നൽകിയിട്ടുണ്ടോ? ഇല്ലെങ്കിൽ, ആര് അനുമതി നൽകി?; സിവിലിയൻ വേഷത്തിൽ വിദ്യാർത്ഥികളെ ലാത്തികൊണ്ട് തല്ലുന്നതായി കാണുന്ന ആളുകൾ പോലീസ് ഉദ്യോഗസ്ഥരാണോ അതോ സന്നദ്ധപ്രവർത്തകരാണോ? അവരുടെ വിന്യാസത്തിന് ആം അംഗീകാരം നൽകി?" എന്നും രാഹുൽ ഗാന്ധി അമിത് ഷായ്ക്ക് എഴുതിയ കത്തിൽ ചോദിച്ചു.
പ്രതിഷേധക്കാരെ സംരക്ഷിക്കുന്നതും ചർച്ചകളിലൂടെ അവരുടെ പരാതികൾ പരിഹരിക്കുന്നതും സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു."സമാധാനപരമായ പ്രതിഷേധം ഏത് ജനാധിപത്യത്തിനും അത്യന്താപേക്ഷിതമാണ്. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നതും ചർച്ചകളിലൂടെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമാണ് സർക്കാരിന്റെ ഉത്തരവാദിത്തം. ഇത്തരം ക്രൂരമായ അതിക്രമങ്ങൾ എല്ലാ നിയമങ്ങളെയും കാറ്റിൽപ്പറത്തുന്നതും രാജ്യത്തെയാകെ ഞെട്ടിക്കുന്നതുമാണ്. രാജ്യത്തിന്റെ ഭാവിയായ യുവജനങ്ങളും വിദ്യാർത്ഥികളും ഉത്തരവാദികളോട് മറുപടി ആവശ്യപ്പെടുന്നു. അവരുടെ ശബ്ദം കേൾക്കുകതന്നെ ചെയ്യും," അദ്ദേഹം എഴുതി.
പേപ്പർ ചോർച്ചയ്ക്കെതിരെയുള്ള തിങ്കളാഴ്ചത്തെ പ്രതിഷേധത്തിനിടയിൽ ഡൽഹി പോലീസിന്റെ മർദ്ദനത്തിനിരയായ ഒരു യുവാവിന്റെ വീഡിയോ രാഹുൽ ഗാന്ധി എക്സ് പോസ്റ്റിൽ പങ്കുവെച്ചു."കയ്യിൽ ദേശീയ പതാകയുമായി, സുതാര്യവും നീതിയുക്തവുമായ ഒരു പരീക്ഷയും തങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലവും മാത്രം ആവശ്യപ്പെട്ട് നിന്ന സാഹിലിന് നേരെ പോലീസ് തോക്കുയർത്തുകയും പെല്ലറ്റ് പ്രയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇത് ബ്രിട്ടീഷ് ഭരണമല്ല, സ്വതന്ത്ര ഇന്ത്യയിലെ മോദി സർക്കാരിന്റെ ക്രൂരതയാണ്. ഇവിടെ നീതി ആവശ്യപ്പെടുന്ന നിരപരാധികളായ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് നീതിയല്ല," എന്നും പോസ്റ്റിൽ പറയുന്നു.
സ്പെഷ്യൽ കമ്മീഷണർ ഓഫ് പോലീസ്, ജോയിന്റ് കമ്മീഷണർ, അഡീഷണൽ കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥരും നിരവധി വനിതാ പോലീസ് ഉദ്യോഗസ്ഥരുമടക്കം 118-ലധികം പോലീസ് ഉദ്യോഗസ്ഥർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. കൂടാതെ അറുപതോളം പ്രതിഷേധക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. കർശനമായ പേപ്പർ ചോർച്ച വിരുദ്ധ നിയമത്തിനായി 2024 ലെ പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ടിൽ ഭേദഗതി വരുത്താൻ വെള്ളിയാഴ്ച കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. പാർലമെന്റ് സ്തംഭനം അഞ്ചാം ദിവസത്തിലേക്ക് കടന്നതിനിടയിലാണ് ഈ തീരുമാനം.

Comments