ഭോപ്പാൽ: ഇന്ത്യയിൽ ജനാധിപത്യപരമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള ഇടങ്ങൾ ചുരുങ്ങിവരുന്നതിൽ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. "ഗംഗാനദിയിൽ വെച്ച് ചിക്കൻ കഴിക്കുന്നത് നിരോധിക്കുന്ന ഒരു നിയമവുമില്ല. തീർച്ചയായും ചിക്കൻ ബിരിയാണി കഴിക്കുന്നത് ഒരു കുറ്റമല്ല, അതൊരു കുറ്റമാകാനും കഴിയില്ല," എന്ന് അദ്ദേഹം വ്യക്തമാക്കി. നോമ്പ് തുറക്കുന്ന വേളയിൽ ഗംഗാനദിയിൽ ഒരു ഹൗസ് ബോട്ടിൽ വച്ച് നടത്തിയ ഇഫ്താറിൽ ചിക്കൻ ബിരിയാണി കഴിച്ചതിന് ഒരു കൂട്ടം യുവാക്കളെ അറസ്റ്റ് ചെയ്ത് മൂന്ന് മാസം ജയിലിൽ അടച്ച സംഭവത്തെ പരാമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനപരമായ പ്രതിഷേധങ്ങളും പൊതുചർച്ചകളും ഭരണഘടനാപരമായ അവകാശങ്ങളുടെ വിനിയോഗവുമൊക്കെ ക്രമേണ ക്രിമിനൽ കുറ്റങ്ങളായി ചിത്രീകരിക്കപ്പെടുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയിൽ (എൻഎൽഐയു) നടന്ന ജസ്റ്റിസ് ജിപി സിംഗ് അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ പൗരന്മാരും പരിസ്ഥിതി പ്രവർത്തകരും സർവകലാശാലാ വിദ്യാർത്ഥികളുമൊക്കെ പലപ്പോഴും ഇത്തരം നടപടികൾക്ക് ഇരയാക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോടതികൾ ജാമ്യം അനുവദിക്കുന്നുണ്ടെങ്കിലും പലപ്പോഴും അത് വൈകിയാണ് ഉണ്ടാകുന്നത്. അതിലുപരിയായി ചുമത്തപ്പെടുന്ന കടുത്ത ജാമ്യവ്യവസ്ഥകൾ പൗരന്മാരെ പ്രതിഷേധങ്ങളിൽ നിന്നും വിയോജിപ്പുകളിൽ നിന്നും പിന്തിരിപ്പിക്കാൻ പരോക്ഷമായി കാരണമാകുന്നുണ്ടോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾക്കായുള്ള പ്രതിരോധങ്ങൾ, ജുഡീഷ്യറിയുടെ ഉത്തരവാദിത്തങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിലും അദ്ദേഹം പ്രഭാഷണത്തിൽ സംസാരിച്ചു.

Comments