ഓണം അടുത്തെത്തുമ്പോൾ സംസ്ഥാനത്ത് അരിയുടെയും വെളിച്ചെണ്ണയുടെയും വില കുത്തനെ ഉയരുന്നു. കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന തുടങ്ങിയ പ്രധാന നെല്ലുൽപാദന സംസ്ഥാനങ്ങളിൽ ഈ സീസണിലെ നെൽക്കൃഷിയിലെ അനിശ്ചിതത്വമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിൽ തേങ്ങ ഉൽപാദനം കുറഞ്ഞതോടെ വെളിച്ചെണ്ണയ്ക്കും കിലോയ്ക്ക് പത്ത് രൂപ വരെ വർധന രേഖപ്പെടുത്തി.
മഴയുടെ കുറവും ജലസംഭരണികളിലെ ജലനിരപ്പ് താഴ്ന്നതും അയൽ സംസ്ഥാനങ്ങളിലെ നെൽക്കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതോടെ പ്രധാന ഉൽപാദന മേഖലകളിൽ നിരവധി കർഷകർ കൃഷിയിറക്കാതെ മാറിനിൽക്കുകയാണ്. ഈ സാഹചര്യം തുടർന്നാൽ ഓണക്കാലത്ത് അരിവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്.
അതേസമയം, കൃത്രിമ വിലക്കയറ്റത്തിനുള്ള ശ്രമമാണോ ഇതെന്ന സംശയത്തിലാണ് സർക്കാർ ഏജൻസികൾ. ഊഹക്കച്ചവടവും അമിത സംഭരണവും വിപണിയിലെ ലഭ്യത കുറയാൻ ഇടയാക്കുന്നതായും വിലയിരുത്തുന്നു.
ചരക്കുകൂലി വർധിച്ചതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. മൂന്ന് മാസം മുമ്പിനെ അപേക്ഷിച്ച് അരിയുമായി എത്തുന്ന ഓരോ ട്രക്കിനും ₹10,000 മുതൽ ₹20,000 വരെ അധിക വാടകയാണ് മൊത്തവ്യാപാരികൾ നൽകേണ്ടിവരുന്നത്. ഒഡീഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് അരി വലിയ തോതിൽ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതും വിപണിയെ ബാധിക്കുന്നുണ്ട്. അരി കയറ്റുമതിയിലെ നിയന്ത്രണങ്ങളും തീരുവയും കേന്ദ്ര സർക്കാർ പിൻവലിച്ചതോടെയാണ് കയറ്റുമതി വർധിച്ചത്. അതേസമയം, എഫ്.സി.ഐയുടെ ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം വഴി സപ്ലൈകോ ഉൾപ്പെടെയുള്ള ഏജൻസികൾക്കും മൊത്തവ്യാപാരികൾക്കും അരി ലഭ്യമാക്കാനുള്ള ഇ-ലേല നടപടികൾ കേന്ദ്ര സർക്കാർ ഇതുവരെ ആരംഭിച്ചിട്ടില്ല.

Comments