തൃശൂർ: ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി എസ്. ഹരിഗോപാൽ ചുമതലയേറ്റു. അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിച്ചിരുന്ന തൃശൂർ ജില്ലാ കലക്ടർ ശിഖ സുരേന്ദ്രനിൽ നിന്നാണ് ഹരിഗോപാൽ ചുമതല ഏറ്റെടുത്തത്.
ദേവസ്വം കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്ററുടെ ചേംബറിലായിരുന്നു ചുമതലയേൽക്കൽ ചടങ്ങ്. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായർ, എം.യു. ഷിനിജ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദേവസ്വം സ്ഥിരനിക്ഷേപ രജിസ്റ്റർ, സ്വർണം, വെള്ളി സ്റ്റോക്ക് രജിസ്റ്റർ, ഡബിൾ ലോക്കർ രജിസ്റ്റർ എന്നിവയിൽ ഒപ്പുവെച്ചാണ് എസ്. ഹരിഗോപാൽ ഔദ്യോഗികമായി ചുമതലയേറ്റത്.
ഡി.എമാരായ കെ. ഗീത, പ്രമോദ് കളരിക്കൽ, എം. രാധ, കെ.എസ്. മായാദേവി, പി.ആർ.ഒ. വിമൽ ജി. നാഥ്, അസിസ്റ്റന്റ് മാനേജർ കെ.കെ. സുഭാഷ് എന്നിവരടക്കം ദേവസ്വം ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

Comments