തൃശൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമിനെതിരെ വീണ്ടും പ്രതികരണവുമായി മന്ത്രി ഒ ജെ ജനീഷ് രംഗത്ത്. താന്‍ ചിന്ത ജെറോമിനെ ആക്ഷേപിക്കാന്‍ വേണ്ടി പറഞ്ഞതല്ലെന്ന് വിശദീകരിച്ച അദ്ദേഹം ചിന്ത പറഞ്ഞ വിഷയം തെരഞ്ഞെടുപ്പില്‍ കുറെ ചര്‍ച്ച ചെയ്തതാണെന്നും വ്യക്തമാക്കി. എന്നാല്‍ അത്തരം ചര്‍ച്ച ഉണ്ടായിട്ടും ഞങ്ങള്‍ വലിയ വിജയം നേടി. വയനാട് വിഷയം തിരഞ്ഞെടുപ്പില്‍ എവിടെയൊക്കെ ചര്‍ച്ചയാക്കിയോ അവിടെയെല്ലാം യുഡിഎഫ് വിജയിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഴയ ഒരു ബോംബ് വീണ്ടും വീണ്ടും ഇടയ്ക്കിടെ കയ്യിലിരുന്ന് പൊട്ടിച്ചത് കൊണ്ട് കാര്യമില്ലെന്നും ആ പറഞ്ഞതിന് അത്രയേ കണക്കാക്കേണ്ടതുള്ളൂ എന്നുമായിരുന്നു മന്ത്രിയുടെ പരിഹാസം. വനിതാ പ്രസിഡന്റുമാര്‍ യുവജന, രാഷ്ട്രീയ സംഘടനകളില്‍ വരുന്നത് നല്ലതാണ്. വനിതകളുടെ സാന്നിധ്യം യൂത്ത് കോണ്‍ഗ്രസിനകത്ത് ഉണ്ട്. വനിതകളും നയിക്കാന്‍ പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിനും നാളെകളില്‍ വനിതാ പ്രസിഡന്റുമാര്‍ വരേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വനിത പ്രസിഡന്റ് ആകുന്നതൊക്കെ കൊള്ളാം പക്ഷേ കേട്ടാല്‍ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത് എന്നായിരുന്നു നേരത്തെ ഒ ജെ ജനീഷ് കുറ്റപ്പെടുത്തിയത്. വനിതാ പ്രസിഡന്റ് എന്ന ഡിവൈഎഫ്‌ഐ തീരുമാനം സ്വാഗതാര്‍ഹം. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ക്ക് മാതൃകയാക്കാവുന്നതാണ്. എന്നാല്‍ വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് കേട്ടാല്‍ അറയ്ക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്നുമായിരുന്നു ഒ ജെ ജനീഷിന്റെ പ്രതികരണം.

Comments