ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതായി ഉയർന്ന പരാതികൾക്ക് പിന്നാലെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് തീരുമാനം.
ഇതോടൊപ്പം, ഡ്രൈവിങ് ടെസ്റ്റിന്റെ പ്രതിദിന സ്ലോട്ടുകളുടെ എണ്ണം 50 ആയി വർധിപ്പിക്കും. ലേണേഴ്സ് ലൈസൻസ് ടെസ്റ്റും ഇതേ കാലയളവിൽ ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിനങ്ങളിൽ നടത്തും. ലേണേഴ്സ് ലൈസൻസ് പരീക്ഷകൾക്കായി ഫേഷ്യൽ റെക്കഗ്നിഷൻ അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷനും നടപ്പാക്കും. നടപടികളുടെ പുരോഗതി വിലയിരുത്താൻ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Comments