കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പി.എസ്. പ്രശാന്തിനെതിരേ ഗുരുതര ആരോപണം. തിരുവാഭരണകമ്മീഷന് സൂപ്രണ്ട് ദ്വാരപാലക പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയി അറ്റകുറ്റപ്പണികള്‍ ചെയ്യരുതെന്ന് നല്കിയ കത്തിനെ അവഗണിച്ചാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നാണ് എസ്.ഐ.ടി. കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2024 ഒക്ടോബറിലായിരുന്നു ഈ കത്ത് നല്‍കിയത്. പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിനെ തടഞ്ഞ് തിരുവാഭരണകമ്മീഷന് കത്ത് നല്‍കുകയായിരുന്നു. ഇത്തരം അറ്റകുറ്റപ്പണികള്‍ ക്ഷേത്രസന്നിധാനത്ത് തന്നെ നടത്തണമെന്നും അക്കാര്യത്തില്‍ ദേവസ്വം മാനുവലിലെ വകുപ്പുകള്‍ ഉദ്ധരിച്ചുകൊണ്ടും വിശദമായ കത്താണ് തയ്യാറാക്കി നല്‍കിയത്. എന്നാല്‍ കത്ത് തിരുവാഭരണകമ്മഷന് ഓഫീസ് അവഗണിച്ചെന്നാണ് എസ്ഐടി യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പിന്നീട് ഇക്കാര്യത്തില്‍ നിലപാട് മാറ്റാന്‍ പി.എസ്. പ്രശാന്ത് സൂപ്രണ്ടിനെ സമ്മര്ദ്ദപ്പെടുത്തിയതോടെയാണ് വഴങ്ങുന്ന സാഹചര്യം ഉണ്ടായതും അറ്റകുറ്റപ്പണികള്‍ക്കായി പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയതും. സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ഇടപാടുകളുടെ രേഖകള്‍ സംബന്ധിച്ച വിശദമായ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. അന്വേഷണസംഘം പ്രശാന്തിനെയും അജികുമാറിനെയും ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. ഇക്കാര്യത്തില്‍ ഇരുവരേയും കസ്റ്റഡിയില്‍ വാങ്ങുന്നതിന് അപേക്ഷ നല്‍കും. ഇക്കാര്യം ഇന്ന് വിജിലന്‍സ് കോടതി പരിശോധിക്കും.

Comments