ബോളിവുഡ് ചിത്രം 'മിമി' റിലീസ് ചെയ്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് നടി കൃതി സനോണ്‍. കൃതി നായികയായെത്തിയ ചിത്രം ഏറെ പ്രശംസ നേടിയിരുന്നു. ചിത്രത്തിന്റെ വാര്‍ഷകത്തോടനുബന്ധിച്ച് ആരാധകര്‍ തയാറാക്കിയ സ്പെഷ്യല്‍ വീഡിയോ എഡിറ്റുകളും ചിത്രങ്ങളും താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിലെ വൈകാരികവും ഹാസ്യപരവും ഹൃദ്യവുമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ കൊളാഷും ആരാധകരുടെ ആശംസകളും താരം സ്റ്റോറിയായി പങ്കുവെച്ചു. 'ചിരിയുടെയും കണ്ണീരിന്റെയും ശക്തിയുടെയും പ്രചോദനത്തിന്റെയും 5 വര്‍ഷങ്ങള്‍. മിമി എപ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും' എന്ന കുറിപ്പോടെയാണ് ആരാധകര്‍ സന്തോഷം പങ്കിട്ടത്. കൂടാതെ, 'മിമി'യിലെ പ്രകടനത്തിന് തനിക്ക് ലഭിച്ച ദേശീയ അവാര്‍ഡ് സ്വീകരിക്കാന്‍ വേദിയിലേക്ക് നടക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് 'മിമിക്ക് 5 വര്‍ഷം. എല്ലാ സ്നേഹത്തിനും നന്ദി' എന്ന് കൃതി കുറിച്ചു.

2021 ജൂലൈ 27 നാണ് ലക്ഷമണ് ഉതേക്കര്‍ സംവിധാനം ചെയ്ത 'മിമി' റിലീസ് ചെയ്തത്. ചിത്രത്തില്‍ സറോഗേറ്റ് മദറിന്റെ വേഷത്തിലായിരുന്നു കൃതി അഭിനയിച്ചത്. പങ്കജ് ത്രിപാഠി, സായ് തമാങ്കര്, മനോജ് പഹ്വ, സുപ്രിയ പഥക് തുടങ്ങിയവരായിരുന്നു മറ്റ്ചി താരങ്ങള്‍. ചത്രത്തിലെ മികച്ച പ്രകടനത്തിന് 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കൃതി സനോന്‍ സ്വന്തമാക്കി. ഒപ്പം, പങ്കജ് ത്രിപാഠിക്ക് മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു.
അതേസമയം 'കോക്ടെയിൽ 2' ആണ് കൃതിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ഷാഹിദ് കപൂറും രശ്മിക മന്ദാനയുമായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 2012-ല്‍ പുറത്തിറങ്ങിയ കോക്ടെയിലിന്റെ സ്പിരിച്വല്‍ സീക്വല്‍ ആയിരുന്നു ഈ സിനിമ.

Comments